ഇന്‍ഡോര്‍: കൊവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് കേസുകൾ സംസ്ഥാനത്ത് വീണ്ടും ഉയർന്നതോടെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് . സംസ്ഥാനത്ത് വ്യാഴാഴ്ച 1,363 കേസുകളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മധ്യപ്രദേശിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,88,018 ആയി. കൊവിഡ് മൂലം ഇതുവരെ 3,129 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ല: ശിവരാജ് സിങ് ചൗഹാന്‍
സംസ്ഥാനത്ത് വ്യാഴാഴ്ച 1,363 കേസുകളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മധ്യപ്രദേശിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,88,018 ആയി.