ഐസ്വാള്‍: മിസോറാമില്‍ ചൊവ്വാഴ്‌ച പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ആര്‍. ലാൽതാംഗ്ലിയാന അറിയിച്ചു. നിലവില്‍ 123 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 142 പേര്‍ക്കാണ്. ഐസ്വാള്‍ സ്വദേശികളായ അഞ്ച് പേര്‍ക്കും സായ്‌തുവല്‍, കൊലസിബ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. അടുത്തിടെ രോഗം സ്ഥിരീകരിച്ച ഭൂരിപക്ഷം രോഗികള്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.