ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ ജീവനക്കാർക്ക് കൊവിഡില്ലെന്ന് അധികൃതർ. ഡൽഹിയിൽ നിന്നുള്ള ഒരു കൊവിഡ് രോഗിക്ക് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍റെ കുടുംബവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ജീവനക്കാരനേയും കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിലെ എസ്റ്റേറ്റിലെ പോക്കറ്റ് 1, ഷെഡ്യൂൾ എ പ്രദേശത്തെ 115 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി. ജീവനക്കാർ വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബങ്ങൾക്ക് അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 47 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.