ETV Bharat / bharat

തമിഴ്നാട്ടിൽ ജൂൺ 30ന് ശേഷം ലോക്ക് ഡൗണില്ല - ലോക്ക് ഡൗൺ

ജൂൺ 30 ന് ശേഷം ലോക്ക് ഡൗൺ തുടരാൻ സാധ്യതയില്ലെന്നും സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 54 ശതമാനമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി അറിയിച്ചു.

COVID-19 cases  Lockdown in Tamil Nadu  COVID-19 cases in Tamil Nadu  K.Palaniswami  തമിഴ്നാട്  മുഖ്യമന്ത്രി കെ.പളനിസ്വാമി  ലോക്ക് ഡൗൺ  തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം
തമിഴ്നാട്ടിൽ ജൂൺ 30 ന് ശേഷം ലോക്ക് ഡൗൺ തുടരില്ല; മുഖ്യമന്ത്രി
author img

By

Published : Jun 20, 2020, 6:41 PM IST

ചെന്നൈ: തമിഴ്നാട്ടിൽ ജൂൺ 30ന് ശേഷം ലോക്ക് ഡൗൺ നീട്ടാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി. സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും രോഗ വ്യാപനം എപ്പോൾ കുറയുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച 527 പനി ക്യാമ്പുകളിൽ 694 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ ക്യാമ്പിലുള്ള 33,839 പേർ കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കുന്നതായും പളനി സ്വാമി പറഞ്ഞു.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 54,449 പേരിൽ 30,271 പേർ രോഗം ഭേഗമായി ആശുപത്രി വിട്ടു. തമിഴ്നാട്ടിലെ രോഗ മുക്തി നിരക്ക് 54 ശതമാനമാണ്. അതേസമയം 666 രോഗികൾ മരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിലവിൽ 23,509 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് പോസിറ്റീവ് ആകുന്ന 80 ശതമാനം ആളുകളിലും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും ഇവർ ഒരാഴ്ചക്കുള്ളിൽ രോഗ മുക്തരാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏഴോ എട്ടോ ശതമാനം ആളുകളെ മാത്രമാണ് കൊവിഡ് ഗുരുതരമായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.