ETV Bharat / bharat

ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര റദ്ദാക്കി

അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവര പ്രകാരം അമര്‍നാഥ് ദേവാലയ ബോര്‍ഡാണ്(എസ്എഎസ്ബി) യാത്ര റദ്ദാക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

No Amarnath Yatra  Amarnath Yatra  Amarnath Yatra 2020  Amarnath Yatra cancelled  ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര റദ്ദാക്കി  അമര്‍നാഥ് തീര്‍ഥാടനം  എസ്എഎസ്ബി  കൊവിഡ് 19
ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര റദ്ദാക്കി; റിപ്പോര്‍ട്ട്
author img

By

Published : Jul 21, 2020, 8:31 PM IST

ശ്രീനഗര്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര റദ്ദാക്കി. അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവര പ്രകാരം അമര്‍നാഥ് ദേവാലയ ബോര്‍ഡാണ്(എസ്എഎസ്ബി) യാത്ര റദ്ദാക്കിയത്. ഇന്ന് ബോര്‍ഡംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ജിസി മുര്‍മുവും, പൊലീസും മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ജമ്മു കശ്‌മീരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമര്‍നാഥ് യാത്ര റദ്ദാക്കണമെന്ന് തീരുമാനമെടുത്തിരുന്നതായും ചൊവ്വാഴ്‌ച നടന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുത്തുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 13ന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ഭക്തര്‍ക്ക് ടെലിവിഷനിലൂടെയോ ഇന്‍റര്‍നെറ്റ് വഴിയോ ലൈവ് ദര്‍ശന്‍ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ വര്‍ഷം ജൂലായ് 20ന് ശേഷം യാത്ര ആരംഭിക്കുമെന്ന് അഭ്യഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ബോര്‍ഡ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.