ഭോപ്പാൽ: നിസാമുദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ മതപരിപാടികളിൽ പങ്കെടുത്ത 64 വിദേശികളെ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്‌തു. മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമില്ലാത്ത ടൂറിസ്റ്റ് വിസകളിലാണ് ഇവർ ഇന്ത്യയിലെത്തിയത്. വിസ വ്യവസ്ഥകൾ ലംഘിച്ചതിന് ഇവർക്കെതിരെ നേരത്തെ തന്നെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വെള്ളിയാഴ്‌ചയാണ് വിദേശികളെ അറസ്റ്റ് ചെയ്യുന്നത്. കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇവരെത്തിയത്. അറസ്റ്റിലായവരിൽ ചിലർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാവരെയും ക്വാറന്‍റൈന് വിധേയമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.