പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 15 നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബിഹാറിലെ ഭരണകക്ഷിയായ ജെഡിയു. പുറത്താക്കപ്പെട്ട നേതാക്കളുടെ പട്ടികയിൽ സിറ്റിങ് എംഎൽഎ, മുൻ എംഎൽഎമാർ, മുൻ മന്ത്രിമാർ എന്നിവരും ഉൾപ്പെടുന്നു.
സിറ്റിങ് എംഎൽഎ ദാദൻ സിംഗ് യാധവ്, മുൻ മന്ത്രിമാരായ രാമേശ്വർ പാസ്വാൻ, ഭഗവാൻ സിംഗ് കുശ്വാഹ, മുൻ എംഎൽഎമാരായ രൺവിജയ് സിംഗ്, പാർട്ടി വനിതാ വിഭാഗം മുൻ സ്റ്റേറ്റ് യൂണിറ്റ് ചീഫ് കാഞ്ചൻ കുമാരി ഗുപ്ത, പ്രമോദ് സിംഗ് ചന്ദ്രവാൻഷി, അരുൺ കുമാർ , താജ്മുൽ ഖാൻ, അമ്രേഷ് ചൗധരി, ശിവശങ്കർ ചൗധരി, സിന്ധു പാസ്വാൻ, കർതാർ സിംഗ് യാദവ്, രാകേഷ് രഞ്ജൻ, മുങ്കേരി പാസ്വാൻ എന്നിവരെയാണ് പുറത്താക്കിയത്.
ബിഹാർ നിയമസഭയിൽ 243 സീറ്റുകളാണുള്ളത്. സെഷന്‍റെ കാലാവധി നവംബർ 29 ന് അവസാനിക്കും. ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് തീയതികളിൽ സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബർ 10 ന് ഫലങ്ങൾ പ്രഖ്യാപിക്കും.