ആന്ധ്രാപ്രദേശ്: ഫാനി ചുഴലിക്കാറ്റിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ മുഖ്യ പങ്ക് വഹിച്ച് റിയല്‍ ടൈം ഗവേര്‍ണന്‍സ് സെന്‍റര്‍. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ആര്‍ടിജിഎസ് നല്‍കിയിരുന്നു. ആർടിജിഎസിന്‍റെ നിർദേശങ്ങൾ മഹാരാഷ്ടയിലും ഒഡീഷയിലും ഫാനി ചുഴലിക്കാറ്റിന്‍റെ നാശനഷ്ട തോത് കുറക്കാന്‍ സഹായിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ആർടിജിഎസ് പ്രവർത്തിക്കുന്നതെന്ന് ആർടിജിഎസ് സിഇഒ എ ബാബു പറഞ്ഞു. റിയൽ ടൈം ഗവേൺസിലെ വിവരങ്ങള്‍ ഉപയോഗിച്ച് സർക്കാർ ക്ഷേമപദ്ധതികൾ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ആർടിജിഎസ്സെന്നും അദ്ദേഹം പറഞ്ഞു.
റിയല്‍ ടൈം ഗവേര്‍ണന്‍സ് സൊസൈറ്റി എന്നതിന്‍റെ ചുരുക്കപ്പേരാണ് ആര്‍ടിജിഎസ്. അമരാവതിയില്‍ ആന്ധ്ര സെക്രട്ടറിയേറ്റിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഏറ്റവും അത്യാധുനിക-ആശയവിനിമയ-വിശകലന ഉപാധികളാണ് ഇവിടെയുള്ളത്. പ്രകൃതി ദുരന്തങ്ങളില്‍ ആര്‍ടിജിഎസിന്‍റെ സേവനം വളരെ പ്രയോജനകരമാണ്.