ETV Bharat / bharat

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് പുനരുജ്ജീവനം; തൊഴിലാളികൾക്കും ആശ്വാസം

ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിർവചനത്തില്‍ മാറ്റം വരുത്തി ആത്മനിർഭർ അഭിയാൻ പാക്കേജ്

TDS/ TCS rates  MSMEs  Nirmala Sitharaman  economic package 2020  atmanirbhar bharat abhiyan  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍  ആത്മനിർഭർ അഭിയാൻ പാക്കേജ്  ധനമന്ത്രാലയം  സാമ്പത്തിക പാക്കേജ്  ജിഎസ്‌ടി നയം  ഊർജ വിതരണ കമ്പനി  ആദായനികുതി റിട്ടേൺ കാലാവധി  ഇപിഎഫ്  ഹൗസിങ് ഫിനാൻസ്  വായ്‌പാ കാലാവധി  സർക്കാർ ടെണ്ടര്‍  ജൻധൻ അക്കൗണ്ട്  ആയുഷ്‌മാൻ ഭാരത്
ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് പുനരുജ്ജീവനം; തൊഴിലാളികൾക്കും ആശ്വാസം
author img

By

Published : May 13, 2020, 6:48 PM IST

ന്യൂഡല്‍ഹി: സാമ്പത്തിക മേഖലയുടെ ഉത്തേജനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിർഭർ അഭിയാൻ പാക്കേജ് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് ആത്മനിർഭർ പാക്കേജ്. കൊവിഡില്‍ തകർന്ന ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനമാണ് സർക്കാർ ലക്ഷ്യം. ഏഴ് മേഖലകളുമായി വിശദമായ ചർച്ചയാണ് പാക്കേജ് തയ്യാറാക്കാനായി ധനമന്ത്രാലയം നടത്തിയതെന്നും ധനമന്ത്രി വ്യക്തമാക്കി.

ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിർവചനത്തില്‍ മാറ്റം വരുത്തിയതാണ് ഈ പാക്കേജിലെ ഏറ്റവും വലിയ സവിശേഷത. പാക്കേജ് സാമ്പത്തിക വളർച്ച കൂട്ടും. എംഎസ്എംഇകൾക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാതെ വായ്‌പയും ഒരു വർഷത്തെ മൊറട്ടോറിയവും ധനമന്ത്രി പ്രഖ്യാപിച്ചു. വായ്‌പാ കാലാവധി നാല് വർഷമാണ്. ഒക്‌ടോബർ 31 വരെ വായ്‌പയ്‌ക്ക് അപേക്ഷിക്കാം. 45 ലക്ഷം സംരഭങ്ങൾക്കാണ് ഇത് ഗുണം ചെയ്യുക. തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ചെറുകിട വ്യവസായങ്ങൾക്ക് ഇത് പ്രയോജനപ്പെടും.

സഹായം ലഭിക്കുന്നതിനായി ചെറുകിട ഇടത്തരമെന്നുള്ള നിർവചനങ്ങളില്‍ മാറ്റം വരുത്തി ഈ മേഖലയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ, വരുമാന പരിധി പരിഷ്‌കരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ മൈക്രോ വിഭാഗത്തിലും പത്ത് കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സ്ഥാപനം ഇടത്തരം വിഭാഗത്തിലും ഉൾപ്പെടും. 200 കോടി രൂപയുടെ സർക്കാർ ടെണ്ടറുകൾക്ക് ആഗോള ടെണ്ടർ വിളിക്കില്ല. ഇന്ത്യൻ കമ്പനികൾക്ക് കൂടുതല്‍ സഹായമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്രാദേശിക ബ്രാൻഡുകൾക്ക് ആഗോള വിപണി കണ്ടെത്തും.

ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ മൂന്ന് മാസത്തെ പിഎഫ് വിഹിതം സർക്കാർ നല്‍കും. തൊഴിലാളികളുടെയും തൊഴില്‍ ഉടമയുടെയും വിഹിതമാണ് സർക്കാർ നല്‍കുന്നത്. സാമ്പത്തികമായി തകർന്ന സ്ഥാപനങ്ങൾക്ക് തീരുമാനം വലിയ സഹായമാകും. ഊർജ വിതരണ കമ്പനികൾക്ക് നഷ്‌ടം നികത്താൻ 90,000 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിതര സ്ഥാപനങ്ങൾക്കായി 30,000 കോടിയുടെ സഹായം എന്നിവയും പ്രഖ്യാപിച്ചു. പണ ലഭ്യത ഉറപ്പാക്കല്‍ ലക്ഷ്യമിട്ട് 15 ഇന പദ്ധതികളാണ് പാക്കേജിലുള്ളത്. ചെറുകിട ഇടത്തരം മേഖലകൾക്കായി ആറിന പദ്ധതികളും വായ്‌പയും പ്രഖ്യാപനത്തിലുണ്ട്.

ജിഎസ്‌ടി നയം, ജൻധൻ അക്കൗണ്ട്, മുദ്രാ ലോൺ, ആയുഷ്‌മാൻ ഭാരത് തുടങ്ങി മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വാർത്താസമ്മേളനത്തില്‍ ധനമന്ത്രി ആവര്‍ത്തിച്ചു. ആദായനികുതി റിട്ടേൺ കാലാവധി നവംബർ 30 വരെ നീട്ടി. ടിഡിഎസ്-ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. ഇത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വാടക, ഫീസ്, പലിശ , കമ്മിഷൻ, കരാർ തുക എന്നിവയില്‍ ടിഡിഎസ് കുറവുണ്ടാകും. നികുതി ദായകർക്ക് ഇതിന്‍റെ ഗുണം ലഭ്യമാകും. ഒപ്പം നിർമാണ മേഖലയില്‍ പദ്ധതികളുടെ പൂർത്തീകരണത്തിന് സമയം നീട്ടി നല്‍കി. റിയല്‍ എസ്റ്റേറ്റ്, ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കും കേന്ദ്രസഹായം ഉറപ്പാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.