ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരായി 2012 ഡിസംബര്‍ ആറ് മുതല്‍ 2020 മാര്‍ച്ച് മൂന്ന് വരെ നടന്ന എല്ലാ നിയമ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകന്‍ എം.എല്‍ ശര്‍മ മുഖാന്തിരമാണ് മുകേഷ് ഹര്‍ജി ഫയല്‍ ചെയ്തത്.
തനിക്ക് വേണ്ടി വാദിച്ച വൃന്ദ ഗ്രൊവര്‍ക്കെതിരെ വിശ്വാസവചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി നടപടി സ്വീകരിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയാന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവസാന ഹര്‍ജി സമര്‍പ്പിക്കാമെന്ന സാധ്യതയെ പരിഗണിച്ചാണ് മുകേഷ് സിങ് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്. മാര്‍ച്ച് 20ന് 5.30 ന് നിര്‍ഭയ കേസിലെ എല്ലാ പ്രതികളെയും വധശിക്ഷക്ക് വിധേയമാക്കാനിരിക്കെയാണ് മുകേഷ് സിംഗിന്‍റെ നടപടി. ഇത് നാലാം തവണയാണ് ഹര്‍ജിയുമായി ഇയാള്‍ കോടതിയിലെത്തുന്നത്.
വൃന്ദ ഗ്രൊവര്‍ തെറ്റിധാരണയുണ്ടാക്കി നിര്‍ബന്ധിപ്പിച്ച് ഹര്‍ജികളില്‍ ഒപ്പുവെപ്പു വെച്ചുവെന്നാണ് ആരോപണം. അമിക്ക്യസ് ക്യൂറിയായി ചുമതലയുള്ള വൃന്ദ ഗ്രൊവര്‍ പ്രതിക്കായി ഹാജരായത് അനധികൃതമായാണെന്നും അതിനാല്‍ അഭിഭാഷകനെതിരെ നടപടിയെടുക്കണമെന്നും മുകേഷിന് വേണ്ടി പുതുതായി ഹര്‍ജി സമര്‍പ്പിച്ച എം.എല്‍ ശര്‍മ വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോടതി നിരസിച്ചു.