ETV Bharat / bharat

നിര്‍ഭയ കേസ് നാൾവഴികളിലൂടെ ... - Nirbhaya case history

ഏഴ് വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് പരിസമാപ്‌തി

നിർഭയ കേസ്  nirbhaya case  Nirbhaya case history  നാൾവഴികൾ
നിര്‍ഭയ കേസ് നാൾവഴികളിലൂടെ ...
author img

By

Published : Mar 20, 2020, 5:31 AM IST

വധശിക്ഷക്ക് മണിക്കൂറുകൾ ബാക്കി നില്‍ക്കുമ്പോഴും നിയമത്തിന്‍റെ എല്ലാ സാധ്യതകളും ഉപയോഗിച്ചു പ്രതികൾ. ശിക്ഷ വൈകിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാത്ത കുറുക്കുവഴികളില്ല. വിവിധ കോടതികളിലായി പലതരം ഹര്‍ജികൾ നല്‍കിയും രാഷ്‌ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയുമൊക്കെ ശിക്ഷ വൈകിപ്പിക്കാൻ പരമാവധി ശ്രമിച്ചു. ഒടുവില്‍ ശ്രമങ്ങളെല്ലാം വിഫലമായി. ഒരുപക്ഷേ നീതിക്ക് വേണ്ടി മരണം വരെ പോരാടുമെന്ന ഒരമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിയമം പോലും മുട്ടുമടക്കിയതാവാം. ഏഴ് കൊല്ലത്തെ കാത്തിരിപ്പ് വേണ്ടി വന്നു നിര്‍ഭയയുടെ അമ്മക്ക് സ്വന്തം മകളെ കൊലപ്പെടുത്തിയവര്‍ കഴുമരിത്തിലേറുന്നത് കാണാൻ. നിയമം പ്രതികളുടെ പക്ഷത്താണോ എന്ന് തോന്നിപ്പോകും വിധമായിരുന്നു നിര്‍ഭയ കേസിന്‍റെ നാൾവഴികൾ.

നിർഭയ കേസ്  nirbhaya case  Nirbhaya case history  നാൾവഴികൾ
നിര്‍ഭയ കേസ് നാൾവഴികളിലൂടെ ...

2012 ഡിസംബര്‍ 16: ഡൽഹിയില്‍, ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ പരുക്കേല്‍പ്പിച്ചശേഷം ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞു.

2012 ഡിസംബര്‍ 17: ആറു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഡൽഹിയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.

2012 ഡിസംബര്‍ 18: പ്രതികളായ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, പവന്‍ ഗുപ്‌ത, വിനയ് ശര്‍മ്മ എന്നിവരെ പിടികൂടി.

2012 ഡിസംബര്‍ 26: പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു മാറ്റി.

2012 ഡിസംബര്‍ 29: പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി.

2013 ജനുവരി 03: പ്രായപൂര്‍ത്തിയായ അഞ്ചു പ്രതികള്‍ക്ക് എതിരായ കുറ്റപത്രം ഡൽഹി പൊലീസ് സമര്‍പ്പിച്ചു.

2013 ജനുവരി 17: സാകേത് അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങി.

2013 ജനുവരി 28: പ്രതികളിലൊരാള്‍ പ്രായാപൂര്‍ത്തിയാകാത്ത ആളെന്ന് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.

2013 ഫെബ്രുവരി 02: അഞ്ചു പ്രതികള്‍ക്ക് എതിരെ അതിവേഗ കോടതി കുറ്റം ചുമത്തി.

2013 ഫെബ്രുവരി 28: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് എതിരെ കുറ്റം ചുമത്തി.

2013 മാര്‍ച്ച് 11 : പ്രധാനപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്‌തു.

2013 ജൂലൈ 08 : അതിവേഗ കോടതി പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

2013 ഓഗസ്റ്റ് 22 : കേസിന്‍റെ അന്തിമവാദം അതിവേഗ കോടതിയില്‍ തുടങ്ങി.

2013 ഓഗസ്റ്റ് 31: പ്രായപൂര്‍ത്തിയാകാത്ത പ്രതി 3 വര്‍ഷം കുറ്റക്കാരനെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.

2013 സെപ്റ്റംബര്‍ 03: അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിനു മാറ്റി.

2013 സെപ്റ്റംബര്‍ 10 : പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവര്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു.

2013 സെപ്റ്റംബര്‍ 13: പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‍ജ് യോഗേഷ് ഖന്ന, വധശിക്ഷ വിധിച്ചു.

2014 മാർച്ച് 13: വിചാരണകോടതി വിധി ഡെൽഹി കോടതി ശരിവച്ചു.

2015 ഡിസംമ്പർ 8: ജുവനൈൽ കോടതിയിലെ മൂന്നുവർഷത്തെ ശിക്ഷക്കുശേഷം പുറത്തിറങ്ങുന്ന മൈനറായ പ്രതിയുടെ റിലീസ് റദ്ദാക്കണമെന്നാവശ്യം ഡെൽഹി ഹൈക്കോടതി തള്ളി.

2016 ഏപ്രിൽ 3: 19 മാസത്തിനുശേഷം സുപ്രീംകോടതിയിൽ വിചാരണ തുടങ്ങി.

2016 ഏപ്രിൽ 8: അമിക്കസ് ക്യൂറിയായി അഭിഭാഷകരായ രാജു രാമചന്ദ്രൻ, സഞ്ജയ് ഹെഗ്ഡെ എന്നിവരെ നിയമിച്ചു.

2016 ആഗസ്റ്റ് 29: പൊലീസ് തെളിവ് നശിപ്പിച്ചതായി കോടതിയിൽ പരാതി.

2016 സെപ്റ്റംമ്പർ 2: അഡ്വക്കേറ്റ് എം എൽ ശർമ കോടതിയിൽ സബ്മിഷൻ പൂർത്തിയാക്കി.

2016 സെപ്റ്റംമ്പർ 16: ഡെൽഹി മുൻ ഡെപ്യൂട്ടി കമ്മീഷണർ ചായ ശർമ്മ കോടതിയിൽ ഹാജരായി.

2016 നവംമ്പർ 28: അമിക്കസ് ക്യൂറി സ‌ഞ്ജയ് ഹെഗ്ഡെ, തെളിവുകളുടെ വിശ്വാസ്യത കോടതിയിൽ ചോദ്യം ചെയ്തു.

2017 ഫെബ്രുവരി 3: നടപടിക്രമങ്ങൾ പാലിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന പരാതിയെത്തുടർന്ന് സുപ്രിംകോടതി കേസ് വീണ്ടും കേൽക്കാൻ താരുമാനിച്ചു.

2017 ഫെബ്രുവരി 3: പ്രതികൾ പുതിയ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചു.

2017 മാർച്ച് 27: ഒരു വർഷം വാദം കോട്ടശേഷം സുപ്രിംകോടതി കേസ് വിധി പറയാൻ മാറ്റി.

2017 മെയ് 5: വധശിക്ഷ വിധിച്ച ഡെൽഹി ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവെച്ചു.

2018 ജൂലൈ 9: നാലിൽ മൂന്ന് പ്രതികളുടെ റിവ്യൂ ഹർജി സുപ്രീംകോടതി റദ്ദാക്കി.

2018 ഡിസംമ്പർ 13: പ്രതികളുടെ ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി.

2019 ഒക്ടോബർ 31: പ്രതികളുടെ എല്ലാ നിയമപോരാട്ടത്തിനുള്ള സാധ്യതകളും അടഞ്ഞതായും രാഷ്ട്രപതിക്ക് ദയാഹർജി നൽകാനാവില്ലെന്നും തിഹാർ ജയിൽ അധിക്യത‍ർ പ്രതികളെ അറിയിച്ചു. വിനയ് ശർമ്മ എന്ന പ്രതിമാത്രമാണ് ദയാഹർജി നൽകിയത്.

2019 ഡിസംമ്പർ 4 : കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന് ദയാഹർജി ലഭിച്ചു.

2019 ഡിസംമ്പർ 6 : പോക്സോ കേസിലെ പ്രതികൾക്ക് ദയാഹർജി നൽകാനാവില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

2019 ഡിസംമ്പർ 7: ദയാഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് കത്ത് നൽകി.

2019ഡിസംമ്പർ 13 : അക്ഷയ സിംഗ് സുപ്രിംകോടതിയിൽ നൽകിയ റിവ്യുഹർജിക്കെതിരെ നി‌ർഭയയുടെ മാതാപിതാക്കൾ സുപ്രിംകോടതിയെ സമീപിച്ചു. കേസ് ഡിസംമ്പർ 18ലേക്ക് മാറ്റി.

2019ഡിസംമ്പർ 17: പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിന്മാറി. കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പിന്മാറ്റം.

2020 ജനുവരി 6 : പവന്‍റെ പിതാവ് നൽകിയ പരാതി ഡൽഹി കോടതി തള്ളി

2020 ജനുവരി 7: നാല് പ്രതികളെയും ജനുവരി 22 ന് രാവിലെ 7 മണിക്ക് തീഹാർ ജയിലിൽ തൂക്കിക്കൊല്ലാൻ ഡൽഹി കോടതി ഉത്തരവിട്ടു.

2020 ജനുവരി 9: വിധിക്കെതിരെ പ്രതികളായ മുകേഷ് സിംഗും വിനയ് ശർമ്മയും ഹർജി സമർപ്പിച്ചു

2020 ജനുവരി 14 : രണ്ട് പ്രതികളുടെയും ഹർജി സുപ്രീം കോടതി തള്ളി

2020 ജനുവരി 14: മുകേഷ് സിംഗ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാ ഹർജി നൽകി

2020 ജനുവരി 15: ദയാ ഹർജി പരിഗണിക്കുന്നതിനാൽ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് ഡൽഹി കോടതിയെ സമീപിച്ചു.

2020 ജനുവരി 17: മുകേഷ് സിങ്ങിന്‍റെ ദയാ ഹർജി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് തള്ളി.

2020 ജനുവരി 17: ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് വധശിക്ഷ നടപ്പിലാക്കാൻ ഡൽഹി കോടതി പുതിയ വാറന്‍റ് പുറപ്പെടുവിച്ചു.

2020 ജനുവരി 18: പവൻ ഗുപ്‌ത കുറ്റകൃത്യ സമയത്ത് താൻ ജുവനൈൽ ആണെന്ന് പറഞ്ഞ് പ്രതി പവൻ ഗുപ്‌ത സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

2020 ജനുവരി 20: പവൻ ഗുപ്തയുടെ അപേക്ഷ സുപ്രീം കോടതി തള്ളി.

2020 ജനുവരി 25: ദയാ ഹർജി രാഷ്ട്രപതി തള്ളിയതിനെ ചോദ്യം ചെയ്‌ത് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചു.

2020 ജനുവരി 28: അക്ഷയ് കുമാർ സിംഗ് സുപ്രീം കോടതിയിൽ വധശിക്ഷക്കെതിരെ ഹർജി സമർപ്പിച്ചു.

2020 ജനുവരി 29: ദയാ ഹർജി രാഷ്ട്രപതി തള്ളിയതിനെ ചോദ്യം ചെയ്‌ത് മുകേഷ് സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

2020 ജനുവരി 29: വിനയ് ശർമ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുന്നിൽ ദയാ ഹർജി സമർപ്പിച്ചു.

2020 ജനുവരി 30: പ്രതികൾ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ചു.

2020 ജനുവരി 30: അക്ഷയ് കുമാർ സിങ്ങിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി.

2020 ജനുവരി 31: ജുവനൈൽ ആണെന്ന അപേക്ഷ തള്ളിയ മുൻ ഉത്തരവിനെ ചോദ്യം ചെയ്‌ത് പവൻ ഗുപ്‌ത സുപ്രീംകോടതിയിൽ പുനരവലോകന ഹർജി നൽകി.

2020 ജനുവരി 31: പവൻ ഗുപ്തയുടെ ജുവനൈൽ അപേക്ഷയുടെ അവലോകന ഹർജി സുപ്രീം കോടതി തള്ളി.

2020 ജനുവരി 31: വധശിക്ഷ നടപ്പാക്കുന്നത് ഡൽഹി കോടതി വീണ്ടും നീട്ടിവെച്ചു.

2020 ഫെബ്രുവരി 1: വിനയ് ശർമയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി.

2020 ഫെബ്രുവരി 1: അക്ഷയ് കുമാർ സിംഗ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാ ഹർജി സമർപ്പിച്ചു.

2020 ഫെബ്രുവരി 1: വിചാരണക്കോടതി ഉത്തരവിനെതിരെ കേന്ദ്രം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

2020 ഫെബ്രുവരി 5: വിചാരണക്കോടതി ഉത്തരവിനെതിരായ കേന്ദ്ര അപേക്ഷ ഹൈക്കോടതി തള്ളി; നാല് പ്രതികളെയും ഒരുമിച്ച് തൂക്കിക്കൊല്ലണമെന്ന് ഉത്തരവിട്ടു.

2020 ഫെബ്രുവരി 5: അക്ഷയ് കുമാർ സിങ്ങിന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളി.

2020 ഫെബ്രുവരി 6: വധശിക്ഷയ്ക്ക് പുതിയ തീയതി പുറപ്പെടുവിക്കാൻ തിഹാർ ജയിൽ അധികൃതർ വിചാരണ കോടതിയെ സമീപിച്ചു.

2020 ഫെബ്രുവരി 11: ദയാ ഹർജി നിരസിച്ചതിനെ ചോദ്യം ചെയ്ത് വിനയ് ശർമ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

2020 ഫെബ്രുവരി 14: ദയാ ഹർജി നിരസിച്ചതിനെ ചോദ്യം ചെയ്ത് വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

2020 ഫെബ്രുവരി 17: നാല് പ്രതികൾക്കും ഡൽഹി ഹൈക്കോടതി മാർച്ച് മൂന്നിന് മരണ വാറണ്ട് പുറപ്പെടുവിച്ചു.

2020 ഫെബ്രുവരി 28: പവൻ ഗുപ്ത വധശിക്ഷയ്ക്ക് മുമ്പായി ജീവപര്യന്തം തടവിന് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.

2020 മാർച്ച് 4: പവൻ ഗുപ്തയുടെ ദയാ ഹർജി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് തള്ളി.

2020 മാർച്ച് 5:ഡൽഹി കോടതി മാർച്ച് 20 ന് പുലർച്ചെ 5: 30 ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു.

2020 മാർച്ച് 12: ദയാവധത്തിന് അനുമതി തേടി പ്രതികളുടെ കുടുംബാംഗങ്ങൾ രാഷ്ട്രപതിക്ക് കത്തെഴുതുന്നു.

2020 മാർച്ച് 16: വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളിൽ മൂന്ന് പേർ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു.

2020 മാർച്ച് 18: വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

2020 മാർച്ച് 18: അക്ഷയ് കുമാർ സിംഗിന്‍റെ ഭാര്യ ബിഹാർ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്‌തു.

2020 മാർച്ച് 19: ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് അക്ഷയ് കുമാർ സിംഗ് സുപ്രീംകോടതിയെ സമീപിച്ചു.

2020 മാർച്ച് 19: അക്ഷയ് കുമാർ സിംഗിന്‍റെ ഹർജി സുപ്രീം കോടതി തള്ളി.

2020 മാർച്ച് 19: മാർച്ച് 20 ന് വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ഹർജി ഡൽഹി പട്യാല ഹൗസ് കോടതി നിരസിച്ചു.

2020 മാർച്ച് 19: ദയാഹർജി രാഷ്ട്രപതി നിരസിച്ചതിനെ ചോദ്യം ചെയ്‌ത് അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

2020 മാർച്ച് 19: കൊലപാതക സമയത്ത് ഡൽഹിയിൽ ഇല്ലായിരുന്നുവെന്ന മുകേഷ് സിങ്ങിന്‍റെ ഹർജി സുപ്രീം കോടതി തള്ളി.

2020 മാർച്ച് 20: ഏഴ് വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ പ്രതികളെ തൂക്കിലേറ്റി .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.