ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പവന്‍ കുമാര്‍ ഗുപ്‌ത നല്‍കിയ തിരുത്തല്‍ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പവന്‍ കുമാറിന്‍റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചു. നിലവിലെ തീരുമാനപ്രകാരം തിങ്കളാഴ്‌ച രാവിലെ 10.25ന് സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പവന്‍ കുമാര്‍ ഗുപ്‌ത കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ പ്രതികളായ വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ കുമാര്‍ ഗുപ്‌ത, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് നടത്തണമെന്ന് വ്യക്തമാക്കി സുപ്രീംകോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ, ജീവപര്യന്തമായി കുറയ്‌ക്കണമെന്ന് ചൂണ്ടിക്കാട്ടി പവന്‍ കുമാര്‍ ഗുപ്‌ത തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
നിര്‍ഭയ കേസ്; തിരുത്തല്‍ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് പവന്‍ ഗുപ്‌തയുടെ അഭിഭാഷകന്‍
നിലവിലെ തീരുമാനപ്രകാരം വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കണമെന്ന പവന്‍ കുമാര്‍ ഗുപ്‌തയുടെ തിരുത്തല്‍ ഹര്‍ജി തിങ്കളാഴ്‌ച രാവിലെ 10.25ന് സുപ്രീംകോടതി പരിഗണിക്കും