ഹൈദരാബാദ്: മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ മനംനൊന്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കോഡിമ്യല മേഖലയിലെ തിർമലാപൂർ ഗ്രാമത്തിലെ രഘു പ്രസാദാണ് ആത്മഹത്യ ചെയ്‌തത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി തനിക്ക് മൊബൈൽ ഫോൺ വേണമെന്ന് കുട്ടി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ദസറ ഉത്സവത്തിനു ഫോൺ വാങ്ങി നൽകാമെന്ന് മാതാപിതാക്കൾ പറഞ്ഞതിനാൽ കുട്ടി വീട്ടിലുള്ള ഇതര ഫോണുകൾ ഉപയോഗിച്ചായിരുന്നു ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. ദസറ ഉത്സവമായപ്പോൾ ഫോൺ വാങ്ങാൻ രഘു ആവശ്യപെട്ടപ്പോൾ പരുത്തി വിൽപ്പനക്ക് ശേഷം വാങ്ങാമെന്ന് പിതാവ് പറഞ്ഞു. ഇതിൽ മനംനൊന്താണ് കുട്ടി വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ ജീവനൊടുക്കിയത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മൊബൈൽ വാങ്ങിനൽകാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി തനിക്ക് മൊബൈൽ ഫോൺ വേണമെന്ന് കുട്ടി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.