ചെന്നൈ: അൽഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴി അൽഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സർബുദീൻ, ജാഫർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇവരെ കണ്ടെത്തുന്നതിനായി എന്‍ഐഎ സംഘം തിരുച്ചിറപ്പള്ളിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സര്‍ബുദീന്‍റെ വീട്ടില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് ഇയാളെയും ജാഫര്‍ എന്നയാളെയും അറസ്റ്റ് ചെയ്തത്.