ETV Bharat / bharat

റെയിൽവെക്ക് 91.2 ലക്ഷം രൂപ പിഴ ഈടാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ

ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലയിൽ ചരക്ക് നീക്കത്തിനിടെ വായു മലിനീകരിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയിൽവേക്ക് പിഴ ഈടാക്കിയത്.

National Green Tribunal  Indian Railways  Air pollution  NGT fines Railways  fine for causing air pollution  ദേശീയ ഹരിത ട്രൈബ്യൂണൽ  റെയിൽവേക്ക് ഫൈൻ ഈടാക്കി  വായു മലിനീകരണം  ന്യൂഡൽഹി
റെയിൽവെക്ക് 91.2 ലക്ഷം രൂപ പിഴ ഈടാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ
author img

By

Published : Jul 16, 2020, 4:35 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിൽ ചരക്ക് നീക്കത്തിനിടെ വായു മലിനീകരണം ഉണ്ടായ സംഭവത്തിൽ പാരിസ്ഥിതിക നഷ്ടപരിഹാരം നൽകാൻ റെയിൽവെക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം. റെയിൽവേ സൈഡിൽ സിമന്‍റ് പോലുള്ള സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്‌തതിലൂടെ വായു മലിനീകരണത്തിന് ഇടയാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തുടർന്നാണ് 91.2 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ റെയിൽവെയോട് ആവശ്യപ്പെട്ടത്.

രണ്ട് മാസത്തിനുള്ളിൽ പിഴ നിക്ഷേപിക്കണമെന്നും ഇല്ലാത്ത പക്ഷം കടുത്ത നടപടികൾ സ്വീകരിക്കുമെന്നും എൻജിടി അറിയിച്ചു. ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിന് ഇതു സംബന്ധിച്ച് വിവരം നൽകിയിരുന്നു.

ഫൈസാബാദിൽ ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യവേ ഉണ്ടാകുന്ന വായു മലീനീകരണം നിയന്ത്രിക്കാനായി റെയിൽവേ സ്വീകരിച്ച നടപടികൾ പര്യാപ്‌തമല്ല. ഫൈസാബാദിലെ റെയിൽ‌വേ ഗോഡൗണിലും പരിസരത്തും സൃഷ്‌ടിക്കപ്പെടുന്ന മലിനീകരണത്തിനെതിരെ ഉത്തർപ്രദേശ് സ്വദേശി ശിവൻഷ് പാണ്ഡെ സമർപ്പിച്ച ഹർജി ട്രൈബ്യൂണൽ പരിഗണിച്ചിരുന്നു. പ്രദേശവാസികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.