മംഗളൂരു: നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡിസ്‌ട്രിക് മദർ ആന്‍റ് ചൈൽഡ് ആശുപത്രിക്ക് 55 കിലോ മീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.