ന്യൂഡൽഹി: 22 ഇന്ത്യൻ ഭാഷകളിലും ആറ് യുഎൻ ഭാഷകളിലും ലഭ്യമാകുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പുനർ രൂപകൽപ്പന ചെയ്യാൻ സർക്കാർ ഏജൻസികളിൽ നിന്ന് നിർദേശം തേടി. പ്രധാനമന്ത്രിയുടെ നിലവിലെ വെബ്‌സൈറ്റ് 12 ഭാഷകളിൽ ലഭ്യമാണ്. നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (എൻജിഡി) അവതരിപ്പിച്ച പ്രസ്താവനയിൽ വെബ്‌സൈറ്റുകളുടെ രൂപകൽപ്പന, വികസനം, പരിപാലനം എന്നീ മേഖലകളിൽ പരിചയസമ്പന്നരായ യോഗ്യതയുള്ള ഏജൻസികളെ ദൗത്യം ഏർപ്പെടുത്താൻ സർക്കാർ ഉദ്ദശിക്കുന്നതായി വ്യക്തമാക്കി.
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് യുഎൻ ഭാഷകൾ. ഇന്ത്യൻ ഭാഷകളുടെ പട്ടികയിൽ അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, ശാന്താലി, സിന്ധു, തമിഴ്, തമിഴ് എന്നിവ ഉൾപ്പെടുന്നു. വെബ്‌സൈറ്റ് സന്ദർശിക്കുന്നയാൾക്ക് ഭാഷ തിരഞ്ഞെടുക്കുന്നതിനും വിവർത്തനം ചെയ്യുന്നതിമുള്ള ഓപ്ഷൻ വെബ്‌സൈറ്റിൽ ഉണ്ടായിരിക്കും. നിർദ്ദിഷ്ട വെബ്‌സൈറ്റിന് ജിയോ ലൊക്കേഷൻ, ഭാഷാ തിരഞ്ഞെടുക്കൽ ചരിത്രം എന്നിവയുൾപ്പെടെ മറ്റ് പല ഘടകങ്ങളെ അടിസ്ഥാനമാക്കി ഭാഷ ആവശ്യപ്പെടാനോ ശുപാർശ ചെയ്യാനോ കഴിയും.