ന്യൂഡൽഹി: ബവാന പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാത്രി നടന്ന വെടിവയ്പിൽ നാലു പേർ അറസ്റ്റിൽ. വിശാൽ, ലളിത്, ദീപക്, റിങ്കു എന്നിവരാണ് അറസ്റ്റിലായത്. പൊലീസും അക്രമികളും തമ്മില്‍ നടന്ന വെടിവയ്പിൽ രണ്ടു പേർക്ക് പരിക്കേറ്റു. നംഗൽ തക്രാൻ പ്രദേശത്ത് ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അക്രമികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ കീഴടങ്ങാൻ നിൽക്കാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് പൊലീസ് വെടിയുതിർക്കുകയുമായിരുന്നു. വെടിവയ്പിൽ അക്രമികളിൽ രണ്ടു പേർക്ക് പരിക്കേറ്റു.
ഡൽഹിയിലെ ബവാനയിൽ വെടിവയ്പ്; നാലു പേർ അറസ്റ്റിൽ - അറസ്റ്റ്
വെടിവയ്പിൽ അക്രമികളിൽ രണ്ടു പേർക്ക് പരിക്കേറ്റു.