മിസോറാം: സംസ്ഥാനത്ത് 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ ആസം റൈഫിള്‍സ് ഉദ്യോഗസ്ഥരാണ്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1578 ആയി ഉയര്‍ന്നു. അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെ ലുങ്‌ലെയ് ജില്ലയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ നാല് ജോലിക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതിനിടെ രോഗം ബാധിച്ച 30 പേരില്‍ നാല് പേര്‍ മാത്രമാണ് സംസ്ഥാനത്ത് നിന്നും ഉള്ളവര്‍. 588 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 153 പേര്‍ സുരക്ഷാ ജീവനക്കാരാണ്.
ശനിയാഴ്ച 17 പേര്‍ ആശുപത്രി വിട്ടു. 990 പേര്‍ രോഗമുക്തരായി. അതിനിടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 60759 സാമ്പിളുകള്‍ പരിശോധിച്ചു.