ഇംഫാല്‍: മണിപ്പൂരില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും തിരികെ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 157 ആയി.
പുതിയ 14 കേസുകൾ കാങ്‌പോക്‌പി ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിവരാണ്. ഫെർസാവിലും ചുരചന്ദ്‌പൂരിലും മുംബൈയില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് 105 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 52 പേര്‍ രോഗമുക്തരായി. അതേസമയം ആരോഗ്യ പ്രവര്‍ത്തകരുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്റ്റേറ്റ് സൈക്കോളജിക്കൽ സപ്പോർട്ട് ടീം ഹെൽപ്പ്ലൈൻ ആരംഭിച്ചു.