ന്യൂഡല്‍ഹി: ഡച്ച് രാജാവ് വില്യം അലക്സാണ്ടറും രാഞ്ജി മാക്സിമയും ഇന്ത്യ സന്ദർശിക്കും. അഞ്ച് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനിടെ ഇരുവരും കേളത്തിലുമെത്തും. ഈ മാസം 14-ന് രാജകുടുംബം ഇന്ത്യയില്‍ എത്തും. ഇന്ത്യയും നെതർലന്‍റും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.
സന്ദർശനത്തിനിടെ രാജകുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്‌ച നടത്തും. ഡച്ച് രാജാവിനെ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും സന്ദർശിക്കും. മന്ത്രിതല കൂടിക്കാഴ്‌ചയുടെ ഭാഗമായാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പില്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ടെക്നോളജി ഉച്ചകോടിയിലും രാജകുടുംബം പങ്കെടുക്കും. ഉച്ചകോടിയില്‍ നെതർലന്‍റും പങ്കാളികളാണ്.