കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശത്തിന്റെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഭൂപടത്തിന്റെ വിവാദ ബിൽ നേപ്പാളിലെ ദേശീയ അസംബ്ലി പാസാക്കി. ഇതോടെ ഇന്ത്യയുമായുള്ള അതിർത്തി തർക്കം രൂക്ഷമായി. കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നി ഇന്ത്യൻ പ്രദേശങ്ങളാണ് നേപ്പാൾ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച നേപ്പാളിലെ ജനപ്രതിനിധിസഭ ബിൽ പാസാക്കി. വ്യാഴാഴ്ച ഉപരിസഭയിലും ബില്ല് പാസായി. നേപ്പാളിലെ ഉപരിസഭ പുതിയ ബിൽ ഏകകണ്ഠമായി 57 വോട്ടുകൾക്കാണ് പാസാക്കിയത്.