ETV Bharat / bharat

നേപ്പാൾ പാർലമെന്‍ററി പാനൽ പൗരത്വ നിയമ ഭേദഗതി ബിൽ അംഗീകരിച്ചു

നേപ്പാളി കോൺഗ്രസ്, സമാജ്ബാദി പാർട്ടി നേപ്പാൾ, രാഷ്ട്രീയ ജനതാ പാർട്ടി നേപ്പാൾ എന്നിവർ ഈ വ്യവസ്ഥയെ എതിർത്തു. ഈ പാർട്ടി നേതാക്കൾ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സഭയിൽ ഉന്നയിച്ചു. ഇടക്കാല ഭരണഘടന 2006 ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് പറയുകയും ചെയ്തു.

Nepal Parliament Nepal Citizenship Act bill to amend Citizenship Act Nepal Communist Party Citizenship Act 2063 ഭരണകക്ഷി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ബില്ലിന് ഭൂരിപക്ഷ വോട്ട് 2063 ലെ പൗരത്വ നിയമ ഭേദഗതി ബിൽ നേപ്പാളി പുരുഷന്മാരുമായി വിവാഹിതരായ വിദേശ സ്ത്രീകൾ
നേപ്പാൾ പാർലമെന്ററി പാനൽ പൗരത്വ നിയമ ഭേദഗതി ബിൽ അംഗീകരിച്ചു
author img

By

Published : Jun 22, 2020, 2:54 PM IST

കാഠ്മണ്ഡു: നേപ്പാൾ പാർലമെന്‍ററി പാനൽ 2063 ലെ പൗരത്വ നിയമ ഭേദഗതി ബിൽ അംഗീകരിച്ചു. നേപ്പാളി പുരുഷന്മാരുമായി വിവാഹിതരായ വിദേശ സ്ത്രീകൾ സ്വാഭാവിക പൗരത്വം നേടാൻ ഏഴു വർഷം കാത്തിരിക്കേണ്ടി വരുമെന്ന വ്യവസ്ഥയോടെ ബില്ല് അംഗീകരിക്കുകയായിരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഏഴ് വർഷത്തെ വ്യവസ്ഥയുമായി കമ്മിറ്റി മുന്നോട്ട് പോയി. ബില്ലിന് ഭൂരിപക്ഷ വോട്ട് അംഗീകാരം നൽകിയിട്ടുണ്ടെന്ന് സമിതി അധ്യക്ഷൻ ശശി ശ്രേഷ്ഠ പറഞ്ഞു.

27 അംഗ സമിതിയിൽ 16 അംഗങ്ങളുള്ള ഭരണകക്ഷിക്ക് ഭൂരിപക്ഷമുണ്ട്. നേപ്പാളി കോൺഗ്രസിന് ആറ് അംഗങ്ങളാണുള്ളത്. രാഷ്ട്രീയ ജനതാ പാർട്ടിക്കും സമാജ്ബാദി പാർട്ടിക്കും രണ്ട് അംഗങ്ങൾ വീതമുണ്ട്. 27 അംഗങ്ങളിൽ കമ്മിറ്റി ചെയർ ശ്രേഷ്ഠ ഉൾപ്പെടെ എട്ട് പേർ സ്ത്രീകളാണ്.

നേപ്പാളി കോൺഗ്രസ്, സമാജ്ബാദി പാർട്ടി നേപ്പാൾ, രാഷ്ട്രീയ ജനതാ പാർട്ടി നേപ്പാൾ എന്നിവർ ഈ വ്യവസ്ഥയെ എതിർത്തു. ഈ പാർട്ടി നേതാക്കൾ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സഭയിൽ ഉന്നയിച്ചു. ഇടക്കാല ഭരണഘടന 2006 ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് പറയുകയും ചെയ്തു.

പൗരത്വ നിയമത്തിലെ ക്ലോസ് 5.1 അനുസരിച്ച് നേപ്പാളി പുരുഷനുമായി വിവാഹം കഴിഞ്ഞാൽ വിദേശ സ്ത്രീകൾക്ക് ഉടൻ തന്നെ പൗരത്വം ലഭിക്കാൻ അർഹതയുണ്ട്. അതേസമയം നേപ്പാളി സ്ത്രീയെ വിവാഹം കഴിക്കുന്ന ഒരു വിദേശ പുരുഷന് ഇത്തരം വ്യവസ്ഥകളില്ല. സ്വാഭാവിക പൗരത്വത്തിന് അപേക്ഷിക്കാൻ വിദേശ പുരുഷന്മാർ കുറഞ്ഞത് 15 വർഷം നേപ്പാളിൽ ചെലവഴിക്കണം. ഹൗസ് കമ്മിറ്റി വിദേശ പുരുഷന്മാരുടെ നേപ്പാളി വിവാഹം പ്രശ്നം ചർച്ച ചെയ്തില്ല. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്ത യോഗത്തിൽ ബിൽ അവതരിപ്പിക്കാനിടയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.