ETV Bharat / bharat

വിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ദുരന്തം - വിമാന അപകടം

പാകിസ്ഥാന്‍ വ്യോമപാത അടച്ചത് മുതല്‍ മുംബൈ മേഖലയിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രതീകാത്മക ചിത്രം
author img

By

Published : Mar 17, 2019, 3:47 PM IST

മുംബൈ: 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എത്തിഹാദ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. അപകട മുന്നറിയിപ്പ് ലഭിച്ച പൈലറ്റുമാർ സമയോജിതമായി പ്രവർത്തിച്ചതിനാലാണ് സെക്കന്‍റുകളകലെ നിലയുറപ്പിച്ച അപകടം വഴിമാറിയത്.

എയർ ഫ്രാൻസ് വിമാനത്തേക്കാളും മുകളിലേക്ക്, ഏകദേശം 33,000 അടി ഉയരത്തിലേക്ക് എത്തിഹാദ് വിമാനം ഉയരാൻ ശ്രമിക്കവെയാണ് അപകടം മുന്നിൽ കണ്ടത്. ഇരു വിമാനങ്ങളും തമ്മിൽ കേവലം 3 നോട്ടിക്കൽ മൈൽ ദൂരമുള്ളപ്പോഴാണ് അപകടം തെന്നിമാറിയത്. അപകട സാധ്യതയുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എയർ ട്രാഫിക് കണ്ട്രോളറെ സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതായും അധികൃതർ അറിയിച്ചു.

Intro:Body:

32,000 അടി ഉയരത്തില്‍ രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ആകാശ ദുരന്തം

1 minute

മുംബൈ: മുംബൈയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായി. 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന വിമാനവും തമ്മിലാണ് നേര്‍ക്കുനേര്‍ വന്നത്. 

വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിന തുടർന്ന് പൈലറ്റുമാർ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായത്. 

എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ഉദ്യോസ്ഥനെ ജോലിയിൽനിന്ന് മാറ്റി നിർത്തി. പാകിസ്ഥാന്റെ വ്യോമപാത അടച്ചതിനെ തുടർന്ന് മുംബൈ മേഖലയിൽ ഫെബ്രുവരി 27 മുതല്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.