ലക്‌നൗ: ഹത്രാസിൽ കുട്ടബലാത്സംഗത്തിനിരയായ 19കാരിയുടെ ചിത്രം പങ്കുവെച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാൽവി ഉൾപ്പെടെ എല്ലാവർക്കും നോട്ടീസ് നൽകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച അമിത് മാൽവിയയുടെ പ്രവൃത്തി നിയമവിരുദ്ധവും നിർഭാഗ്യകരവുമാണെന്ന് രേഖ ശർമ്മ പറഞ്ഞു.
മാൽവിയ മാത്രമല്ല കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്, ബോളിവുഡ് നടൻ സ്വര ഭാസ്‌കർ തുടങ്ങി നിരവധി പേർ പ്രതിഷേധത്തിനിടെ സോഷ്യൽ മീഡിയയിൽ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തി. ഐപിസി സെക്ഷൻ 228 എ പ്രകാരം രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.