ETV Bharat / bharat

ജാർഖണ്ഡിൽ ബോംബാക്രമണം; ഫോറസ്റ്റ് ഗാർഡ് ഹൗസ് തകർത്ത് മാവോയിസ്റ്റുകള്‍ - ഫോറസ്റ്റ് ഗാർഡ് ഹൗസ്

കൊൽഹൻ ഫോറസ്റ്റ് ഡിവിഷനിലാണ് ആക്രമണം നടന്നത്. കാർ, ബൈക്ക് എന്നിവയും മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചു

Naxals bomb forest guard house  forest guard house in Chaibasa  forest range offices  Naxals  നക്‌സൽ ബോംബാക്രമണം  ബോംബാക്രമണം  നക്‌സൽ  ഫോറസ്റ്റ് ഗാർഡ് ഹൗസ്  ജാർഖണ്ഡ്
ജാർഖണ്ഡിൽ നക്‌സലുകളുടെ ബോംബാക്രമണം; ഫോറസ്റ്റ് ഗാർഡ് ഹൗസ് തകർത്തു
author img

By

Published : Jul 12, 2020, 1:03 PM IST

റാഞ്ചി: ജാർഖണ്ഡിലെ ബർകേലയിൽ ഫോറസ്റ്റ് ഗാർഡ് ഹൗസ് മാവോയിസ്റ്റുകള്‍ ബോംബിട്ട് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊൽഹൻ ഫോറസ്റ്റ് ഡിവിഷനിൽ ആക്രമണം നടന്നത്. കാർ, ബൈക്ക് എന്നിവയും നക്‌സലുകൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും കണ്ടെത്തി.

ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾ മേഖലയിൽ നിന്നും ഉടൻതന്നെ നീക്കം ചെയ്യണമെന്നും വനം സാധാരണക്കാർക്ക് ഉള്ളതാണെന്നും ഓഫീസുകൾ ഉടൻ മാറ്റിയില്ലെങ്കിൽ ഇനിയും പ്രതിഷേധം തുടരുമെന്നും പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് സംഘടനയിൽ ചേർക്കുന്നതിനായി ഗ്രാമങ്ങളിൽ നിന്ന് പത്ത് യുവാക്കളെ ആവശ്യപ്പെട്ടുകൊണ്ട് മാവോയിസ്റ്റ് സംഘടന കയ്യെഴുത്ത് രേഖകൾ ഗ്രാമത്തലവന്മാർക്ക് നൽകിയിരുന്നു. സുരക്ഷാ സേനയുടെ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ സംഘടനയെ സാരമായി ബാധിച്ചു. ജൂൺ 20ന് ഗുമ്‌ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ നിരോധിത സംഘടനയായ പീപ്പിൾ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ ഒരാൾക്ക് പരിക്കേറ്റിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.