ന്യൂഡൽഹി: ദേശിയ ഹരിത ട്രൈബ്യൂണൽ ജനറൽ അഡ്‌മിനിസ്ട്രേഷനിൽ നിയമിതനായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ദേശിയ ഹരിത ട്രൈബ്യൂണൽ രജിസ്ട്രാർ ജനറലായ അഷു ഗാർഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെയ് 19നാണ് ഉദ്യോഗസ്ഥർ അവസാനമായി ഓഫീസിൽ എത്തിയതെന്നും ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്നവരെ 14 ദിവസത്തെ ക്വാറന്‍റൈനിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി. മുൻകരുതൽ നടപടിയായി മെയ് 23 വരെ സാനിറ്റേഷൻ നടപടിക്കായി ഓഫീസ് അടച്ചിടുമെന്നും മെയ് 25ന് തീരുമാനമെടുക്കുന്നതുവരെ ഉദ്യോഗസ്ഥർ പ്രോട്ടോക്കോൾ പിന്തുടരണമെന്നും ദേശിയ ഹരിത ട്രൈബ്യൂണൽ രജിസ്ട്രാർ ജനറൽ പറഞ്ഞു
ദേശിയ ഹരിത ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
മെയ് 19നാണ് ഉദ്യോഗസ്ഥർ അവസാനമായി ഓഫീസിൽ എത്തിയതെന്നും ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്നവരെ 14 ദിവസത്തെ ക്വാറന്‍റൈനിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി.