ന്യൂഡൽഹി: മോദി തുടര്‍ച്ചയായ രണ്ടാം വട്ടവും ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമനായി രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമനായി പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് അധികാരമേറ്റത്. സര്‍ക്കാരില്‍ ഗതാഗത മന്ത്രാലയം കെെകാര്യം ചെയ്തിരുന്ന നിതിന്‍ ഗഡ്കരി, പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച നിര്‍മല സീതാരാമന്‍, എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിയായി. സുഷമ സ്വരാജ്, മേനക ഗാന്ധി, രാജ്യവര്‍ധന സിങ് രാത്തോര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനമില്ല. 25 ക്യാബിനറ്റ് മന്ത്രിമാര്‍, ഒമ്പത് സ്വതന്ത്ര മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയാണ് നില.
ഗുജാറാത്തിലെ ഗാന്ധി നഗറിലെ എംപിയായി അമിത് ഷാ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. നാഗ്പൂരിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിതിൻ ഗഡ്കരിയാണ് നാലമാത് സത്യപ്രതിജ്ഞ ചെയ്തത്.
17ാമത് ലോക്സഭയിലെ മന്ത്രിമാർ
നരേന്ദ്രമോദി (പ്രധാനമന്ത്രി), രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, പി വി സദാനന്ദഗൗഡ, നിർമ്മല സീതാരാമൻ, രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവർ ചന്ദ് ഗെലോട്ട്, എസ് ജയശങ്കർ, രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം), അർജുൻ മുണ്ട, സ്മൃതി ഇറാനി, ഹര്‍ഷവര്‍ദ്ധൻ, പ്രകാശ് ജാവദേക്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ളാദ് ജോഷി, മഹേന്ദ്ര നാഥ് പാണ്ഡെ, എ ജി സാവന്ത്, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്, സന്തോഷ് കുമാർ ഗാംഗ്‍വർ, റാവു ഇന്ദർജീത് സിംഗ്, ശ്രീപദ് നായിക്, ജിതേന്ദ്ര സിംഗ്, മുക്താർ അബ്ബാസ് നഖ്‍വി, പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം), മഹേന്ദ്രനാഥ് പാണ്ഡെ, എ ജി സാവന്ത്, കിരൺ റിജ്ജു, പ്രഹ്ളാദ് സിംഗ് പട്ടേൽ, രാജ് കുമാർ സിംഗ്, ഹർദീപ് സിംഗ് പുരി, മൻസുഖ് എൽ മാണ്ഡവ്യ, ഫഗ്ഗൻസിംഗ് കുലസ്‍തെ, അശ്വിനി കുമാർ ചൗബെ, അർജുൻ റാം മേഘ്‍വാൾ, വി കെ സിംഗ്, കൃഷൻ പാൽ ഗുർജർ, ദാൻവെ റാവു സാഹെബ് ദാദാറാവു, ജി കിഷൻ റെഡ്ഡി, പുരുഷോത്തം രുപാല, രാംദാസ് അഠാവ്‍ലെ, നിരഞ്ജൻ ജ്യോതി, ബബുൽ സുപ്രിയോ, സഞ്ജീവ് കുമാർ ബല്യാൻ, ധോത്രെ സഞ്ജയ് ശാംറാവു, അനുരാഗ് സിംഗ് ഠാക്കൂർ, അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം, നിത്യാനന്ദ് റായി, രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം), രേണുക സിംഗ്, സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം), രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം), പ്രതാപ് ചന്ദ്ര സാരംഗി, കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം), ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം).