ETV Bharat / bharat

കെം ചോ ട്രംപ് പേര് മാറ്റി; നമസ്തേ പ്രസിഡന്‍റ് ട്രംപ്

author img

By

Published : Feb 16, 2020, 5:20 PM IST

ഹൗഡി മോദിക്ക് സമാനമായ പരിപാടിയാണ് കെം ചോ ട്രംപ്. പരിപാടിയുടെ പേര് മാറ്റിയതായി സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരാണ് സ്ഥിരീകരിച്ചത്

Trump's visit to India  Namaste Trump  Kem Chho Trump  US Prez visit to India  ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം  നമസ്തേ ട്രംപ്  യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  കെം ചോ ട്രംപ്  നമസ്തേ ട്രംപ്
കെം ചോ ട്രംപ് പേര് മാറ്റി നമസ്തേ, പ്രസിഡന്‍റ് ട്രംപായി

അഹമ്മദാബാദ് : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് ഗുജറാത്തില്‍ നടത്താനിരുന്ന മെഗാ ഇവന്‍റ് കെം ചോ ട്രംപ് എന്ന പരിപാടിയുടെ പേര് മാറ്റിയത് സ്ഥിരീകരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം നമസ്തേ പ്രസിഡന്‍റ് ട്രംപ് എന്നാണ് പുതിയ പേര്. കെം ചോ ട്രംപ് എന്ന പേര് പ്രാദേശികമായി നല്ലതാണെങ്കിലും വലിയൊരു മെഗാ ഇവന്‍റിന് കുറച്ചു കൂടി നല്ല പേര് വേണമെന്നതിനാലാണ് പേര് മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഫെബ്രുവരി 24ന് അഹമ്മദാബാദിലാണ് ട്രംപ് തന്‍റെ ദ്വിദിന ഇന്ത്യാ സന്ദർശനം തുടങ്ങുന്നത്. റോഡ്‌ഷോയിൽ പങ്കെടുക്കുകയും സബർമതി ആശ്രമം സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പുതുതായി നിർമിച്ച മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വലിയൊരു ജനക്കൂട്ടത്തിന് മുന്നിൽ ട്രംപും മോദിയും ചേർന്ന് ചരിത്രപ്രസംഗം നടത്തുമെന്നാണ് പ്രതീക്ഷ. ട്രംപും പ്രഥമ വനിത മെലാനിയയും ഫെബ്രുവരി 24, 25 തീയതികളിൽ അഹമ്മദാബാദിലും ന്യൂഡൽഹിയിലും സന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.