ETV Bharat / bharat

ബിജെപി നേതാക്കളുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്‌തി അറിയിച്ച് ജെപി നദ്ദ‌

മുസ്ലിങ്ങളുടെ കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങരുതെന്നായിരുന്നു എംഎല്‍എ സുരേഷ്‌ തിവാരിയുടെ പ്രസ്താവന. കൊവിഡ്‌ വ്യാപനവും ജമാഅത്ത് സമ്മേളനവും വിവാദമായതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ ആഹ്വാനം.

JP Nadda  Suresh Tiwari  BJP  Communal Remark  COVID 19  Controversy  Muslim Vendors  ബിജെപി നേതാക്കളുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്‌തി അറിയിച്ച് ജെപി നദ്ദ  ജെപി നദ്ദ  മുസ്ലിം വിരുദ്ധ പരാമര്‍ശം  ബിജെപി നേതാക്കള്‍
ബിജെപി നേതാക്കളുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്‌തി അറിയിച്ച് ജെപി നദ്ദ
author img

By

Published : Apr 29, 2020, 10:53 AM IST

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ സുരേഷ്‌ തിവാരിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്‌തി അറിയിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ. പാര്‍ട്ടി നേതാക്കള്‍ ചിന്തിച്ച് സംസാരിക്കണമെന്നും പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങളുടെ കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങരുതെന്നായിരുന്നു എംഎല്‍എ സുരേഷ്‌ തിവാരിയുടെ പ്രസ്താവന. കൊവിഡ്‌ വ്യാപനവും ജമാഅത്ത് സമ്മേളനവും വിവാദമായതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ ആഹ്വാനം. ബിജെപി നേതാവായ ശ്യാം പ്രകാശും സമാനമായ രീതിയില്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇരു നേതാക്കള്‍ക്കും ബിജെപിയുടെ ഉത്തര്‍പ്രദേശ്‌ ഘടകം നോട്ടിസയച്ചിട്ടുണ്ട്. ഒരാഴ്‌ച്ചക്കകം വിശദീകരണം അറിയിക്കണമെന്നാണ് നിര്‍ദേശം. ബിജെപി വര്‍ഗീയത പടര്‍ത്തുന്നെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.