കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ രാജി വെച്ചു. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജി വെക്കുന്നതെന്ന് ആശ സനില്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞ് രാജി വെക്കണമെന്ന് ധാരണയുണ്ടായിരുന്നു. രാജി കത്ത് സെക്രട്ടറി ടി വി ബാബുവിന് കൈമാറി. ആശക്ക് പകരം മുവാറ്റുപുഴയില്‍ നിന്നുള്ള ജില്ല പഞ്ചായത്തംഗം ഡോളിയായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാവുകയെന്നാണ് സൂചന.
ജില്ലയിൽ നിരവധി ശ്രദ്ധേയമായ പദ്ധതികൾക്കാണ് ആശ സനലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മുൻകൈയെടുത്ത് നടപ്പിലാക്കിയത്. വനിതകൾക്ക് മാർക്കറ്റിംഗ് കിയോസ്ക് വിതരണം, ഭിന്നശേഷിയുള്ളവർക്ക് സ്കൂട്ടർ വിതരണം, എച്ച്ഐവി ബാധിതർക്ക് പോഷകാഹാരം, അംഗൻവാടികളുടെ സ്വീകരണം തുടങ്ങിയ പദ്ധതികൾ ഈ ഭരണസമിതി നടപ്പിലാക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ തനിക്ക് ഉണ്ടായിരുന്നതായി ആശ സനിൽ പറഞ്ഞു.