ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ഡല്‍ഹി പൊലീസിനോട് ഇന്ന് ഉച്ചക്ക് 12.30ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസുമാരായ എസ്.മുരളീധര്‍, തല്‍വന്ത് സിങ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. വർഗീയ കലാപത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
കലാപത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നും സ്വമേധയാ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.