ETV Bharat / bharat

മഹാരാഷ്ട്ര സർക്കാരിന്‍റെ സ്റ്റിയറിങ് തന്‍റെ കൈയിലാണെന്ന് ഉദ്ദവ് താക്കറെ - മഹാരാഷ്ട്ര

എന്‍റെ സർക്കാരിന്‍റെ ഭാവി പ്രതിപക്ഷത്തിന്‍റെ കൈയിലല്ലെന്നും സ്റ്റിയറിങ് എന്‍റെ കൈയിലാണെന്നും ത്രീ വീലർ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ വാഹനമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

എംവി‌എ സർക്കാർ  ഉദ്ദവ് താക്കറെ  മുംബൈ  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  മഹാരാഷ്ട്ര മുഖ്യമന്ത്രി  മഹാരാഷ്ട്ര  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  എംവി‌എ സർക്കാർ  ഉദ്ദവ് താക്കറെ  മുംബൈ  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  മഹാരാഷ്ട്ര മുഖ്യമന്ത്രി  മഹാരാഷ്ട്ര  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
author img

By

Published : Jul 26, 2020, 3:59 PM IST

മുംബൈ: തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇത് ഒരു ത്രീ വീലർ സർക്കാരാണെങ്കിലും സ്റ്റിയറിങിന്‍റെ നിയന്ത്രണം തന്‍റെ പക്കൽ സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ സഖ്യ കക്ഷികളായ എൻ‌സി‌പിയും കോൺഗ്രസും പോസിറ്റീവ് ആണെന്നും മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാർ അവരുടെ അനുഭവത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും ശിവസേന പ്രസിഡന്‍റ് കൂടിയായ താക്കറെ പറഞ്ഞു.

"എന്‍റെ സർക്കാരിന്‍റെ ഭാവി പ്രതിപക്ഷത്തിന്‍റെ കൈയിലല്ല. സ്റ്റിയറിങ് എന്‍റെ കൈയിലാണ്. ത്രീ വീലർ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ വാഹനമാണ്. അതിൽ മറ്റ് രണ്ട് പേരും പിന്നിലാണ് ഇരിക്കുന്നത്," താക്കറെ പറഞ്ഞു. തിങ്കളാഴ്ച അറുപതാം പിറന്നാൾ ആഘോഷിക്കുന്നതിന് മുന്നോടിയായി ശിവസേന മുഖപത്രമായ 'സാമ്‌ന'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

സെപ്റ്റംബർ - ഒക്ടോബർ വരെ എന്തുകൊണ്ട് കാത്തിരിക്കണമെന്നും അട്ടിമറിയിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ സർക്കാരിനെ അട്ടിമറിക്കാൻ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ചില ആളുകൾ സൃഷ്ടിപരമായ ജോലികളിൽ ആനന്ദം കണ്ടെത്തുന്നു, ചിലർ നാശം വിതക്കുന്നതിലാണ് സന്തുഷ്ടരാകുന്നത്. നാശത്തിൽ നിങ്ങൾക്ക് സന്തോഷം തോന്നുന്നുവെങ്കിൽ മുന്നോട്ട് പോകുക," അദ്ദേഹം പറഞ്ഞു.

എം‌വി‌എ സർക്കാർ രൂപീകരിച്ചത് ജനാധിപത്യ തത്വങ്ങൾക്ക് അനുസരിച്ചാണെന്നും നിങ്ങൾ അത് മറിച്ചിടുമ്പോൾ അത് ജനാധിപത്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം ഭരണകക്ഷിയായ എംവി‌എ, ശിവസേനയും കോൺഗ്രസും എൻ‌സിപിയും അടങ്ങുന്ന ഒരു ത്രീ വീലർ ഓട്ടോറിക്ഷയുമായി താരതമ്യപ്പെടുത്തിയിരുന്നു. അതിന് മറുപടി നൽകുകയായിരുന്നു താക്കറെ.

ത്രീ വീലർ പാവപ്പെട്ടവരുടെ വാഹനമാണ്. ഒരു ബുള്ളറ്റ് ട്രെയിനും ഓട്ടോറിക്ഷയും കാണിച്ച് ഏതാണ് വേണ്ടതെന്ന് ചോദിച്ചാൽ ഞാൻ ഓട്ടോറിക്ഷ തെരഞ്ഞെടുക്കുമെന്നും ആളുകൾ താൽപ്പര്യമില്ലെങ്കിൽ ബുള്ളറ്റ് ട്രെയിൻ വേണ്ടെന്നും അത് സംഭവിക്കില്ലെന്നും മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

"എന്‍റെ സർക്കാർ ഒരു ത്രീ വീലറാണെങ്കിൽ, അത് ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്, നിങ്ങൾക്ക് എന്തിനാണ് വയറുവേദന?" പ്രതിപക്ഷമായ ബിജെപിയോട് അദ്ദേഹം ചോദിച്ചു.

ആളുകൾക്ക് ആവശ്യമില്ലെന്ന് തോന്നുന്ന പ്രോജക്ടുകൾ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ ഒപ്പിട്ട 16,000 കോടി രൂപയുടെ ധാരണാപത്രം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ നിക്ഷേപം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് ഒരു ബുള്ളറ്റ് ട്രെയിൻ ആവശ്യമാണെങ്കിൽ, മുംബൈയെയും നാഗ്പൂരെയും ബന്ധിപ്പിക്കുന്നതിന് ഞാൻ ഒരു ബുള്ളറ്റ് ട്രെയിൻ ആവശ്യപ്പെടുന്നു. എന്‍റെ സംസ്ഥാന തലസ്ഥാനത്തെയും രണ്ടാം തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിൻ ഞാൻ ആഗ്രഹിക്കുന്നു. വിദർഭയിലെ ജനങ്ങളെ അവഗണിക്കുന്നു എന്ന തോന്നൽ ഇത് തുടച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ത്രിരാഷ്ട്ര സഖ്യ സർക്കാരിൽ അവഗണിക്കപ്പെട്ടുവെന്ന കോൺഗ്രസിന്‍റെ പരാതി സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. (എൻ‌സി‌പി മേധാവി) ശരദ് പവാറുമായി എനിക്ക് നല്ല ഏകോപനമുണ്ട്. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയോട് ഞാൻ ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിരാഷ്ട്ര സഖ്യ സർക്കാർ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മുഖാമുഖ കൂടി കാഴ്ചകൾ നടക്കുന്നില്ല. ജിതേന്ദ്ര അവാദ്, അശോക് ചവാൻ, ധനഞ്ജയ് മുണ്ടെ എന്നിവർക്ക് ശേഷം ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഫോണിലൂടെയോ വീഡിയോ കോൺഫറൻസിംഗിലൂടെയോ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ നല്ല നിലയിലല്ലെന്ന് താക്കറെ സമ്മതിച്ചു. എന്നാൽ ലോകം മുഴുവൻ ഇത്തരമൊരു പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അവസരത്തിൽ ഇളവുകളോ സബ്‌സിഡികളോ പ്രഖ്യാപിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമീപകാല ധാരണാപത്രങ്ങളിൽ ചൈനീസ് കമ്പനികളുടെ സാന്നിധ്യത്തേക്കാൾ കൂടുതൽ, ചൈനീസ് നിക്ഷേപം രാജ്യത്ത് തുടരണോ വേണ്ടയോ എന്നതാണ് പ്രധാനമെന്ന് സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്പനികളുമായുള്ള ധാരണാപത്രങ്ങൾ തന്‍റെ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും താക്കറെ പറഞ്ഞു. ചൈനീസ് കമ്പനികളെ രാജ്യത്ത് വ്യാപാരം നടത്താൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ഒരു നയമുണ്ടായിരിക്കണം. നാളെ സ്ഥിതി മെച്ചപ്പെടുകയും ചൈനീസ് പ്രധാനമന്ത്രിയെ ഇന്ത്യയിൽ സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, ഇപ്പോൾ എന്തിനാണ് ബിസിനസ്സ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തന്‍റെ സർക്കാരിൽ ബ്യൂറോക്രസിക്ക് മേൽക്കൈ ഉണ്ടെന്ന വിമർശനം മുഖ്യമന്ത്രി നിരസിച്ചു. സർക്കാർ, തീരുമാനമെടുക്കുന്നയാളാണെന്നും ബ്യൂറോക്രസി തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.