ജയ്‌പൂര്‍: വിവാദ നിയമത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് അജ്‌മീര്‍ ദര്‍ഘയിലെ ഖാദിമുകള്‍ ഉള്‍പ്പെടെ നിരവധി മുസ്ലിംകള്‍ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിന്‍റെ കാര്യത്തില്‍ മുസ്ലിംകളെ തെറ്റദ്ധരിപ്പിച്ചെന്നാരോപിച്ച് ദര്‍ഘയുടെ ആത്മീയ തലവന്‍ ദിവാന്‍ സൈനുല്‍ അബേദിന്‍ അലി ഖാന്‍റെ പ്രതിമയും നശിപ്പിച്ചു.
ഭരണഘടനക്കെതിരായ നിയമം കേന്ദ്രം റദ്ദാക്കണമെന്നും എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ദര്‍ഘയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റില്‍ സമാപിച്ചു. ഭേദഗതി ചെയ്ത പൗരത്വ നിയമം മുസ്ലിംങ്ങള്‍ക്കെതിരല്ലെന്നും പൗരത്വത്തിന് ഒരു അപകടവും വരുത്താത്തതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നും ആത്മീയ തലവന്‍ പറഞ്ഞിരുന്നു. ഭേദഗതി വരുത്തിയ നിയമം നടപ്പാക്കണമെന്നും ഖാന്‍ ആവശ്യപ്പെട്ടിരുന്നു.