മുംബൈ: ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സോണി എന്ന 47 കാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോയുടെ മുകളിലുള്ള കമ്പിയിൽ കെട്ടിയ കയറിൽ തൂങ്ങിയാണ് ഇയാൾ മരിച്ചത്. ഒട്ടോയുടെ പിൻസീറ്റിൽ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മദ്യപാനിയായിരുന്നെന്നും നടുവിനും കാൽമുട്ടിനും ഉള്ള പ്രശ്നങ്ങൾ ഇയാളെ തളര്‍ത്തിയിരുന്നതായും സോണിയുടെ ഭാര്യ പറഞ്ഞു. ഭർത്താവിന്‍റെ ആത്മഹത്യയിൽ ആരെയും സംശയിക്കുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഭാര്യ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോറെഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി ദിന്ദോഷി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ഡി കാംബ്ലെ അറിയിച്ചു.