മുംബൈ: വധാവന്‍ സഹോദരന്മാരുടെ ഇടക്കാല ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. മെയ് 4 വരെ സിബിഐ കസ്റ്റഡിയിലാണ് വധാവന്‍ സഹോദരന്‍മാരായ കപില്‍ വധാവനും ധീരജ് വധാവനും. യെസ് ബാങ്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് ഇവരെ മഹാബലേശ്വറിലെ ബംഗ്ലാവില്‍ നിന്നും സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. വധാവൻ സഹോദരന്മാരുടെ അഭിഭാഷകർ ഇടക്കാല ഉത്തരവ് മെയ് 4 വരെ നീട്ടാൻ ആവശ്യപ്പെട്ടെങ്കിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അഭിഭാഷകൻ ഇതിനെ എതിർത്തു. ഇതോടെ മെയ് 4ന് സിബിഐ കസ്റ്റഡി അവസാനിക്കുന്നതോടെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് വധാവന്‍ സഹോദരന്‍മാരെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കും. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ഉടമയായ കപില്‍ വധാവനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇഡി ജനുവരി 27ന് അറസ്റ്റ് ചെയ്‌തിരുന്നു. ഫെബ്രുവരി 21 ന് അദ്ദേഹത്തിന് ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.
വധാവന്‍ സഹോദരന്മാരുടെ ഇടക്കാല ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി - Wadhwan brothers
മെയ് 4 വരെ സിബിഐ കസ്റ്റഡിയിലാണ് വധാവന്‍ സഹോദരന്‍മാരായ കപില്‍ വധാവനും ധീരജ് വധാവനും