മുബൈ: ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് സ്റ്റേറ്റ് റിസർവ് പൊലീസ് സേനയിലെ കോൺസ്റ്റബിളിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കോൺസ്റ്റബിൾ പ്രമോദ് ബെർഡെക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്‌ചയാണ് പ്രമോദ് ബെർഡെയുടെ ഭാര്യയായ സുലേഖ തൂങ്ങി മരിച്ചത്.
സുലേഖ സർക്കാർ റെയിൽവേ പൊലീസിൽ കോൺസ്റ്റബിളായിരുന്നു. അതേ സമയം പ്രമോദ് ബെർഡെ സുലേഖയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുലേഖയുടെ സഹോദരൻ പൊലീസിൽ പരാതിപ്പെട്ടു. ഐപിസി 306 പ്രകാരം പൊലീസ് കേസ് എടുത്തെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സീനിയർ ഇൻസ്പെക്‌ടർ ജിതേന്ദ്ര ഭാവ്സർ പറഞ്ഞു.