ലോക്സഭാ തെരഞ്ഞെടുപ്പിനായിഉത്തർപ്രദേശിലെസ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി. പിതാവ് മുലായം സിങ് യാദവിന്‍റെ മണ്ഡലമായ അസംഗഢിൽ നിന്നാണ് അഖിലേഷ് യാദവ് ഇത്തവണ മത്സരിക്കുക. സമാജ് വാദി പാര്‍ട്ടിയുടെമുതിർന്ന നേതാവ് അസം ഖാൻ റാംപൂരില്‍ നിന്ന് മത്സരിക്കും.
അതേസമയം മുലായത്തിന്‍റെ നിയമസഭാമണ്ഡലം മെയ്ൻപുരിയിൽ രണ്ടാംഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. അതിനാൽ അദ്ദേഹം
രണ്ടാംഘട്ട പട്ടികയിലുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. നിലവിൽ എസ് പി - ബി എസ് പി - ആർ എൽ ഡി സഖ്യമുളള ഉത്തർപ്രദേശിൽ 80 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.ഇതിൽ എസ് പി 37, ബി എസ് പി 38, ആർ എൽ ഡി മൂന്ന് സീറ്റ് എന്നീ ക്രമത്തിലാണ് മത്സരിക്കുക. റായ്ബറേലി, അമേഠി എന്നിവ കോൺഗ്രസിനായി ഒഴിച്ചിട്ടിട്ടുണ്ട്.