ETV Bharat / bharat

മൈക്രോസോഫ്റ്റ് പെയിന്‍റ് ഒഴിവാക്കില്ല - മൈക്രോസോഫ്റ്റ് പെയ്ന്‍റ്

മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്കാണ് വിന്‍ഡോസ് 10 ന്‍റെ 1903 അപ്‌ഡേറ്റിലും പെയിന്‍റ് ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റ് പെയ്ന്‍റ്
author img

By

Published : Apr 24, 2019, 11:17 AM IST

വിൻഡോസ് 10-ൽ നിന്നും മൈക്രോസോഫ്റ്റ് പെയിന്‍റ് നീക്കം ചെയ്യില്ലെന്ന് വാഷിങ്ടണിലെ റെഡ്മണ്ട് റിപ്പോർട്ട് ചെയ്തു. എംഎസ് പെയിന്‍റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നും ഒഴിവാക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യംവന്ന വിന്‍ഡോസ് അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് നിര്‍ത്തിവെക്കുകയും ചെയ്തു.

2017 ജൂലൈയിലാണ് വിന്‍ഡോസ് 10-ല്‍ നിന്നും എംഎസ് പെയിന്‍റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്‍റ് 3ഡി എന്ന സോഫ്റ്റ് വെയര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. 1985-ല്‍ പുറത്തിറക്കിയ എംഎസ് പെയിന്‍റ് കഴിഞ്ഞ 32 വര്‍ഷക്കാലമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഭാഗമാണ്. എന്നാൽ മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്കാണ് വിന്‍ഡോസ് 10 ന്‍റെ 1903 അപ്‌ഡേറ്റിലും പെയിന്‍റ് ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കമ്പനി എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ബ്ലാങ്ക് വ്യക്തമാക്കിയില്ല.

Intro:Body:

thrubhumi.com

വിന്‍ഡോസ് 10 ല്‍ നിന്നും മൈക്രോസോഫ്റ്റ് പെയ്ന്റ് ഒഴിവാക്കില്ല

6-8 minutes

മൈക്രോസോഫ്റ്റ് പെയ്ന്റ് അഥവാ എംഎസ് പെയ്ന്റ് വിന്‍ഡോസ് 10 ല്‍ നിന്നും നീക്കം ചെയ്യില്ല. . എംഎസ് പെയ്ന്റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ് 10 ഓഎസില്‍ നിന്നും ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം വന്ന വിന്‍ഡോസ് അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് നിര്‍ത്തിവെച്ചു. 

മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്ക് ആണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ന്റെ 1903 അപ്‌ഡേറ്റിലും പെയ്ന്റ് ഉണ്ടാവുമെന്ന് അറിയിച്ചത്. കമ്പനി എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ബ്ലാങ്ക് വ്യക്തമാക്കിയില്ല. 

2017 ജൂലായിലാണ് വിന്‍ഡോസ് 10 ല്‍ നിന്നും എംഎസ് പെയ്ന്റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്റ് 3ഡി എന്ന സോഫ്റ്റ് വെയര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പെയ്ന്റ് 3ഡി സോഫ്റ്റ് വെയര്‍ വിന്‍ഡോസ് ഓഎസില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്നതല്ല.  ആവശ്യമെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന സോഫ്റ്റ് വെയര്‍ ആണിത്. 

പെയ്ന്റ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയ സാഹചര്യത്തില്‍ പുതിയ പെയ്ന്റ് 3ഡി സോഫ്റ്റ് വെയറിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമല്ല. 

1985 ല്‍ പുറത്തിറക്കിയ എംഎസ് പെയ്ന്റ് കഴിഞ്ഞ 32 വര്‍ഷക്കാലമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമാണ്. ഇത് പിന്‍വലിക്കുമെന്ന വാര്‍ത്ത വന്നതു മുതല്‍ പലരും ഏറെ ഗൃഹാതുരത്വത്തോടെയാണ് എംഎസ് പെയ്ന്റിനെ ഓര്‍ത്തത്. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും അതിന്റെ പ്രതിഫലനമുണ്ടായി.

Content Highlights: Microsoft Paint will Remain in Windows 10

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.