ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 2,000 കടന്നു. 145 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 2,090 പേർക്കാണ് കൊവിഡ് ബാധിച്ചത്. 103 പേർ മരിച്ചു. ഞായറാഴ്ച ഉജ്ജെയിനിൽ നിന്ന് രണ്ട് മരണങ്ങളും, ഖണ്ട്വയിലും ഹോഷാംഗാബാദിലും നിന്ന് ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇൻഡോറിൽ നിന്ന് 91 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇൻഡോറിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,176 ആയി ഉയർന്നു. 57 പേർ ഇതുവരെ മരിച്ചു. 302 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
സംസ്ഥാനത്ത് 38,708 പരിശോധനകൾ ഇതിനകം കഴിഞ്ഞു. ഭോപ്പാലിൽ 27, ജബൽപൂരിൽ 16, ഉജ്ജെയിനിൽ മൂന്ന്, റൈസൻ, ദേവാസ് എന്നിവിടങ്ങളിൽ രണ്ട്, ഖർഗോൺ, രത്‌ലമന്ദ് മന്ദ്‌സോർ എന്നിവിടങ്ങളിൽ നിന്ന് ഓരോ പോസിറ്റീവ് കേസും പുതുതായി റിപ്പോർട്ട് ചെയ്‌തു. ഭോപ്പാലിൽ 415 പേർക്കും, ഉജ്ജെയിനിൽ 106 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജബൽപൂരിൽ 59, ഖർഗോണിൽ 61, ഹോഷംഗാബാദിൽ 32, റൈസെനിൽ 28, ദേവാസിൽ 23, രത്‌ലമിൽ 13, മന്ദ്‌സോറിൽ ഒമ്പത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലകളിലെ കണക്കെടുത്താൽ, ധാർ (36), ഖണ്ട്വ (36), ബർവാനി (24), മൊറീന(13), വിദിഷ (13), അഗർ മാൽവാൾ (11), ഷാജാപൂർ (6), സാഗർ(5), ചിന്ദ്വാര(5), ഗ്വാളിയാർ(4), ഷിയോപൂർ(4), അലിരജ്‌പൂർ (3), ശിവപുരി, ടിക്കാംഗാർഹ് എന്നിവിടങ്ങളിൽ രണ്ടും, ബെതുൽ, ദിണ്ടോരി എന്നിവിടങ്ങളിൽ നിന്ന് ഓരോ കൊവിഡ് കോസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ് ചികിത്സയിൽ കഴിയുന്നവരിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടുന്നു. ഉജ്ജെയിനിൽ 17, ഭോപ്പാലിൽ ഒമ്പത്, ദേവാസ്, ഖാർഗോൺ എന്നിവിടങ്ങളിൽ ആറ്, ഹോഷംഗാബാദിൽ രണ്ട്, ജബൽപൂർ, ഖണ്ട്വ, ചിന്ദ്വാര, മന്ദ്‌സോർ, അഗർമാൽവ, ധാർ എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. കൊവിഡ് ബാധിത നഗരങ്ങളിൽ 617 കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിച്ചിട്ടുണ്ട്.