ഭോപാൽ: മധ്യപ്രദേശിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഭോപാൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവത്തിൽ നാല് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 ഡി വകുപ്പ് പ്രകാരം കൂട്ടമാനഭംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.