ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയില്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സഹോദരനെ കാണാന്‍ ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയെ കാണാതായതായി അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ പിന്നീട് 2പുരുഷന്മാരോടൊപ്പം ബയോറ ബസ്‌സ്റ്റാന്‍റിനു സമീപം കണ്ടെത്തി. പുരുഷന്മാരിലൊരാള്‍ ബലാത്സംഗം ചെയ്‌തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഡിസംബര്‍ 16ന് കര്‍ഗോണ്‍ ജില്ലയില്‍ 16വയസുള്ള മറ്റൊരു പെണ്‍കുട്ടി പീഡനത്തിനിരയായി ആത്മഹത്യ ചെയ്‌തിരുന്നു. പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് വിസമ്മതിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണശേഷം മാത്രമാണ് പൊലീസ് പ്രതി ബച്ചു ശുക്രം ബണ്ഡേലയെ(28) അറസ്‌റ്റ് ചെയ്‌തത്. മഹേശ്വറില്‍ നിന്നും സ്വദേശത്തേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.