മധ്യപ്രദേശിലെ ചെറുകിട കര്‍ഷകരുടെ പെണ്‍ മക്കളുടെ വിവാഹത്തിനായി മുഖ്യമന്ത്രി കമല്‍ നാഥ് നടപ്പാക്കിയ ധനസഹായ പദ്ധതിയക്കെതിരെയാണ് സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ജിത്തു പട്വാരിയുടെ വിമര്‍ശനം.അതിഥികള്‍ക്ക് മദ്യസത്കാരം നടത്താന്‍ അവസരമൊരുക്കുന്നപോലെയാണ് മുഖ്യമന്ത്രി ചെറുകിട കര്‍ഷകര്‍ക്ക് ക്ഷേമപദ്ധതി നടപ്പാക്കിയതെന്നാണ് പരാമര്‍ശം.
രത്ലമില്‍ കര്‍ഷക റാലിയില്‍ സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ചെറുകിട കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായ തുക 25,000 രൂപയില്‍ നിന്ന് 51,000 ആയി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയാണ്ജിത്തു പട്വാരിയുടെ വിമര്‍ശനം.
ഗുജറാത്തിലേക്കോ ഇന്‍ഡോറിലേക്കോ ജോലി തേടി കുടിയേറുന്ന പാവപ്പെട്ട കര്‍ഷകന് വീട്ടിലെത്തുമ്പോള്‍ പെണ്‍മക്കളുടെ വിവാഹത്തിനായി ആഹാരവും മദ്യവും ഉള്‍പ്പെടെയുളള എല്ലാ തയ്യാറെടുപ്പുകളും നടത്തേണ്ടി വരും. ഇതിനൊക്കെ പണം എവിടെ നിന്ന് ലഭിക്കും.പ്രത്യേകിച്ച് മദ്യസത്കാരം നടത്താന്‍. പക്ഷെ മുഖ്യമന്ത്രി കമല്‍ നാഥ് ഇതിനായി അവസരമൊരുക്കി കൊടുത്തുവെന്നാണ് കര്‍ഷക ക്ഷേമപദ്ധതിയെ പരിഹസിച്ചുകൊണ്ട് ജിത്തു പട്വാരി പറഞ്ഞത്.
ചെറുകിട കര്‍ഷകര്‍ക്ക് ധനസഹായ പദ്ധതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത്കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു.തുടര്‍ന്ന് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കുളളില്‍ പദ്ധതി നടപ്പാക്കുകയും ചെയ്തു .