ETV Bharat / bharat

വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

author img

By

Published : Feb 29, 2020, 12:38 PM IST

കഴിഞ്ഞ 15 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ തുറന്നതിനേക്കാള്‍ സ്ഥാപനങ്ങള്‍ പൂട്ടിയെന്ന് കമല്‍നാഥ്

Kamal Nath  loan waiver certificates to farmers  Kamal Nath in Indore  Prime Minister Narendra Modi  BJP leader Shivraj Singh Chouhan  Rau constituency  farmers' suicide and unemployment  മധ്യപ്രദേശ് മുഖ്യമന്ത്രി  കമല്‍നാഥ്  ശിവരാജ് സിംഗ് ചൗഹാന്‍
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് കമല്‍നാഥ്

ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് 897 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. ഇന്‍ഡോര്‍ ജില്ലയിലെ റാവു പ്രദേശത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. കൂടാതെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. താന്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാന ഖജനാവ് കാലിയായിരുന്നു. ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാനെ പേരെടുത്ത് വിമര്‍ശിക്കാതെയായിരുന്ന പ്രതികരണം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യയിലും തൊഴിലില്ലായ്മയിലും സംസ്ഥാനം ഒന്നാമതായിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ തുറന്നതിനേക്കാള്‍ സ്ഥാപനങ്ങള്‍ പൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന് ആദ്യം വേണ്ടത് മാഫിയകളെ ഇല്ലാതാക്കലാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൊഴിലില്ലായ്മയെ കുറിച്ച് വാചാലനായ പ്രധാനമന്ത്രി ഇപ്പോള്‍ പാകിസ്ഥാനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.