ഡല്‍ഹി: എംപിമാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പ്രോട്ടോക്കോൾ പ്രകാരം പാർലമെന്‍റ് സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന മാധ്യമ പ്രതിനിധികളും പാർലമെന്‍ററി ഉദ്യോഗസ്ഥരും ദിവസേന നിർബന്ധിത ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. ഇരുസഭകളിലെയും അംഗങ്ങൾ കൃത്യമായ ഇടവേളകളിൽ സ്വമേധയാ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും പാർലമെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആർടി-പിസിആര്‍ ടെസ്റ്റിന്‍റെ റിപ്പോർട്ടിന് സമയമെടുക്കുന്നതിനാലാണ് ദിവസേന ആന്‍റിജന്‍ പരിശോധന നിർബന്ധമാക്കിയത്. ബിൽ ചർച്ചയ്ക്കിടെ അതത് മന്ത്രിമാർക്കൊപ്പമുള്ള സർക്കാർ ഉദ്യോഗസ്ഥരും സമുച്ചയം സന്ദർശിച്ച് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ളാദ് പട്ടേലിനും കഴിഞ്ഞ ദിവസം കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 14 ന് ആരംഭിച്ച സെഷനിൽ ഇരുവരും പങ്കെടുത്തിരുന്നു.
മൺസൂൺ സെഷന്‍: മാധ്യമപ്രവര്‍ത്തകര്‍ക്കും പാർലമെന്‍റ് ഉദ്യോഗസ്ഥർക്കും നിർബന്ധിത പ്രതിദിന ആന്‍റിജന്‍ പരിശോധന - Covid 19
എംപിമാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പ്രോട്ടോക്കോൾ പ്രകാരം പാർലമെന്‍റ് സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന മാധ്യമ പ്രതിനിധികളും പാർലമെന്‍ററി ഉദ്യോഗസ്ഥരും ദിവസേന നിർബന്ധിത ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും