ചണ്ഡീഗഡ്: യുകെയിൽ നിന്ന് തിരിച്ചെത്തിയ 69കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പഞ്ചാബിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മൊഹാലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൊഹാലി ഡെപ്യൂട്ടി കമ്മിഷണർ ഗിരീഷ് ദയാലൻ പറഞ്ഞു. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലാണ് സാബിളുകൾ പരീക്ഷിച്ചത്. അതേ സമയം രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ രണ്ട് കുടുംബാംഗങ്ങളുടെയും സാബിളുകൾ പരിശോധനക്ക് അയച്ചു.
പഞ്ചാബിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി - corona
മൊഹാലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൊഹാലി ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് ദയാലൻ പറഞ്ഞു

പഞ്ചാബിൽ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി