ETV Bharat / bharat

ചന്ദ്രയാൻ-2; മോദിയെ ആക്ഷേപിച്ച് കുമാരസ്വാമി - ചാന്ദ്രയാൻ-2

ഇസ്രോയുടെ നേട്ടം സ്വന്തം പേരിലാക്കാനാണ് മോദി ശ്രമിച്ചതെന്ന് കുമാരസ്വാമിയുടെ ആക്ഷേപം

Kumaraswamy
author img

By

Published : Sep 12, 2019, 11:58 PM IST

ബംഗളൂരു: ചന്ദ്രയാൻ -2 വിന്‍റെ ലാൻഡിങ് സമയത്ത് പ്രധാനമന്ത്രിയുടെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർക്ക് തിരിച്ചടിയായതെന്ന് മുൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. കഴിഞ്ഞ പത്ത് വർഷമായുള്ള ശാസ്ത്രജ്ഞരുടെ കഠിനാധ്വാനമാണ് ചന്ദ്രയാൻ ദൗത്യം. ചന്ദ്രയാന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത് താനാണെന്ന പോലെ ലാൻഡിങ് വാർത്ത പ്രഖ്യാപിക്കാനാണ് അദ്ദേഹം എത്തിയതെന്നും കുമാരസ്വാമി ആരോപിച്ചു. ശാസ്ത്രജ്ഞരുടെ നേട്ടം സ്വന്തമാക്കാനാണ് മോദി ശ്രമിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.53നായിരുന്നു ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടിയിരുന്നത്. എന്നാൽ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വരെ പദ്ധതി പ്രകാരം സഞ്ചരിച്ച ലാൻഡറുമായി പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.