ETV Bharat / bharat

മോദി ഏകാധിപതി; എതിര്‍ശബ്ദങ്ങളെ അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം - അടൂര്‍ ഗോപാലകൃഷ്ണന്‍

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

മോദി ഏകാധിപതി; എതിര്‍ശബ്ദങ്ങളെ അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം
author img

By

Published : Oct 5, 2019, 4:43 AM IST

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അമ്പത് പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരാണ് നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ആരെങ്കിലും പ്രധാനമന്ത്രിക്ക് കത്ത് എഴുതിയാൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളതെന്ന് കേന്ദ്ര സഹമന്ത്രി കൂടിയായിരുന്ന മനീഷ് തിവാരി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കാണിക്കാത്തതിനാൽ ഒരു വാർത്താ ചാനലിലെ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു. ഇതെല്ലാം മോദി സര്‍ക്കാരിന്‍റെ ഏകാധിപത്യ ഭരണമാണ് വെളിവാക്കുന്നത്. ഇങ്ങനെ പോയാല്‍ രാജ്യത്തിന്‍റെ ചരിത്രം പോലും മാറിപ്പോകും. ഇത്തരം നടപടികളിലൂടെ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് കുറ്റകരമാണെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണിതെന്നും മനീഷ് തിവാരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന ആരെയും രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്നു. ഇത് ജനാധിപത്യത്തിന് നല്ലതല്ല. ഭരണഘടന എല്ലാവർക്കും അഭിപ്രായ പ്രകടനത്തിനുള്ള അവകാശം നൽകിയിട്ടുണ്ട്. പക്ഷേ ഈ സർക്കാർ ആ അവകാശങ്ങളെയെല്ലാം ലംഘിക്കുകയാണെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കുറ്റം തെളിയിക്കാന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ക്രിമിനല്‍ അഭിഭാഷകന്‍ ഉദ്ദയ് പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു. എഫ്ഐആറില്‍ വ്യക്തതയില്ലെങ്കില്‍ ആരോപണ വിധേയരെ കുറ്റവാളികളായി പരിഗണിക്കില്ല. ആരോപണങ്ങള്‍ ശരിയല്ലെങ്കിലും ഗുരുതരമായ കുറ്റങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ അഭിഭാഷകന്‍ ഉദയ് പ്രകാശ്

ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അപര്‍ണസെന്‍, രേവതി തുടങ്ങി അമ്പത് പേര്‍ക്കെതിരെ ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനും, പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മഹാമഞ്ച് പ്രവർത്തകനും അഭിഭാഷകനുമായ സുധീര്‍ ഓജയാണ് കോടതിയെ സമീപിച്ചത്.

Intro:प्रधानमंत्री नरेंद्र मोदी को मॉब लिंचिंग मामले में चिट्ठी लिखने वाले 49 बुद्धिजीवियों के खिलाफ एफ आई आर दर्ज करने को कांग्रेस ने गंभीर मसला करार देते हुए कहा कि अब इस देश में बोलने तक की इजाजत नहीं है. जब से मोदी सरकार दुबारा आई है अत्याचार बढ़ गए हैं .सरकार अपने खिलाफ तब कुछ भी सुनना नहीं चाहती.
मनीष तिवारी ने कहा कि हालात यह हो गए हैं कि कोई प्रधानमंत्री को चिट्ठी तक लिखे तो एफ आई आर दर्ज हो जाता है. देश में कैसा माहौल बन गया है. मनीष तिवारी ने कहा मद्रास निक टीवी परिषद की नौकरी सिर्फ इसलिए चली गई क्योंकि उसने प्रधानमंत्री के भाषण का सीधा प्रसारण नहीं किया.

Body:बिहार के मुजफ्फरपुर में 49 बुद्धिजीवियों के खिलाफ f.i.r. इसलिए दर्ज किया गया क्योंकि उन्होंने प्रधानमंत्री मोदी को मॉब लिंचिंग को लेकर चिट्ठी लिखी थी. यह एफ आई आर मुजफ्फरपुर के एक वकील की अर्जी पर मजिस्ट्रेट के आदेश के बाद दाखिल किया गया. मनीष तिवारी ने कहा कि भले ही है एफ आई आर अदालत के आदेश के बाद दायर किया गया हो लेकिन यह संदेश देता है कि देश के माहौल क्या है .प्रधानमंत्री के खिलाफ बोलना तक अपराध है .लिखना जुर्म है.
मनीष तिवारी ने कहा कि हालात यह है कि देश में इतिहास बदलने की भी साजिश रची जा रही है. मनीष तिवारी ने कहा जब जब हुक्मरानों ने इतिहास बदलने की कोशिश की है इसके परिणाम बेहतर नहीं रहे हैं. जब से मोदी टू की सरकार आई है पिछले 4 महीने से देश के इतिहास को बदलने की साजिश रची जा रही है लोगों को डराया जा रहा.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.