ETV Bharat / bharat

മൂന്ന് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി - Modi govt

കൊവിഡ്‌ പ്രതിസന്ധി മറികടക്കാനുള്ള പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് നടപടി. പഠനം നടത്താന്‍ ഐആര്‍എസ് അസോസിയേഷനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടില്ലെന്ന് സിബിഡിടി.

മൂന്ന് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി  ഐആര്‍എസ് ഉദ്യോഗസ്ഥര്‍  അച്ചടക്ക നടപടി  Modi govt  leaking report to media
മൂന്ന് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി
author img

By

Published : Apr 28, 2020, 8:30 AM IST

ന്യൂഡല്‍ഹി: കൊവിഡ്‌ പ്രതിസന്ധി മറികടക്കാനുള്ള പുതിയ നികുതി നിര്‍ദേശങ്ങള്‍ അനുവാദം കൂടാതെ പ്രസിദ്ധീകരിച്ചതില്‍ മൂന്ന് മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥരെക്കെതിരെ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് അടച്ചക്ക നടിപടി സ്വീകരിച്ചു. സഞ്ജയ്‌ ബഹദൂര്‍ (പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍, വടക്കുകിഴക്കന്‍ മേഖല), പ്രകാശ്‌ ദുബെ( ഡയറക്ടര്‍ ഡിഒപിടി, ഐആര്‍എസ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി), പ്രകാന്ത് ഭൂഷണ്‍ (ഡല്‍ഹി ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷന്‍, ഐആര്‍എസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി) എന്നിവര്‍ക്കെതിരെയാണ് നടപടി.

കൊവിഡ്‌ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആദായനികുതി 40 ശതമാനമായി ഉയര്‍ത്താനും നാല്‌ ശതമാനം സെസ് ചുമത്താനുമായിരുന്നു ഇവരുടെ നിര്‍ദേശം. ഐആര്‍എസ്‌ അസോസിയേഷന്‍ മുഖേന 50 പേരടങ്ങുന്ന ജൂനിയര്‍ ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐആര്‍എസ്‌ അസോസിയേഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നു.

പഠനം നടത്താന്‍ ഐആര്‍എസ് അസോസിയേഷനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടില്ല. ഇതുസംബന്ധിച്ച്‌ സമൂഹമാധ്യങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിബിഡിടി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യക്തിപരമായ നിര്‍ദേശങ്ങളും വീക്ഷണങ്ങളും പുറത്തുവിടുന്നതിന് മുമ്പ് അനുവാദം വാങ്ങിയിട്ടില്ല. ഇത് ചട്ടലംഘനമാണെന്നും സിബിഡിടി അറിയിച്ചു. അതേസമയം മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമങ്ങളുടെ ഭാഗമാണോയിതെന്നും സൂചനയുണ്ടെന്ന് സിബിഡിടി ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.