ഐസ്‌വാൾ: മിസോറാമിൽ രണ്ട് നവജാത ശിശുക്കൾ ഉൾപ്പെടെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,353 ആയി. പുതിയതായി രോഗം റിപ്പോർട്ട് ചെയ്‌തവരിൽ 16 പേരും ഐസ്‌വാളിൽ നിന്നുള്ളവരാണ്. ഒരു ബിഎസ്‌എഫ് ജവാനും രോഗമുണ്ട്. ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. നിലവിൽ 603 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. സുഖം പ്രാപിച്ചവരുടെ എണ്ണം 750 ആയി. രോഗമുക്തി നിരക്ക് 55.44 ശതമാനമാണ്. വ്യാഴാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം 46,638 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.
മിസോറിലെ കൊവിഡ് ബാധിതർ 1,353 ആയി
പുതിയതായി രോഗം റിപ്പോർട്ട് ചെയ്‌തവരിൽ 16 പേരും ഐസ്‌വാളിൽ നിന്നുള്ളവരാണ്. ഒരു ബിഎസ്‌എഫ് ജവാനും രോഗമുണ്ട്.